Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: October 2024

  • ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും, വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും
    , , , ,

    ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും, വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും

    കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. 15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന്…

    Continue Reading

  • ശ്രീചിത്ര ഹോമിൽ സമഗ്ര വികസന പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
    ,

    ശ്രീചിത്ര ഹോമിൽ സമഗ്ര വികസന പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

    വൈസ്മെൻ ഇന്റർനാഷണൽ തിരുവനന്തപുരം പാലസ് സിറ്റി ക്ലബ് ശ്രീചിത്ര ഹോമിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ടിപിഡിഎസ് എന്ന സമഗ്ര വ്യക്തിത്വ വികസന പദ്ധതി തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ഡോ: മനോജ് ചന്ദ്രസേനൻ പദ്ധതി വിശദീകരണം നടത്തി.ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി, കുട്ടികളുടെ വ്യക്തിത്വ വികസനം, ശുചിത്വബോധം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കായിക വികസനം, കരിയർ ഗൈഡൻസ് എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. ശ്രീചിത്ര ഹോം സൂപ്രണ്ട് ബിന്ദു. വി…

    Continue Reading

  • കളമശ്ശേരി സ്ഫോടന കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് : റസാഖ് പാലേരി
    ,

    കളമശ്ശേരി സ്ഫോടന കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് : റസാഖ് പാലേരി

    തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചാർത്തപ്പെട്ട യു.എ.പി.എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം എത്രത്തോളം ഇസ്ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമിനിക് മാർട്ടിനെ…

    Continue Reading

  • ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ്: കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി
    , ,

    ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ്: കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി

    തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഓക്സ്ഫഡ് സ്കൂളിൽ സംഘടിപ്പിച്ച ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി. ആതിഥേരായ കൊല്ലം ഓക്സ്ഫഡ് സ്കൂൾ രണ്ടാം സ്ഥാനം നേടി. 25 മുതൽ 28 വരെ നടന്ന ടൂർണമെൻ്റിൽ ജില്ലയിലെ 32 സ്കൂളുകൾ പങ്കെടുത്തു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥിയായ…

    Continue Reading

  • 2024 മിസ്സ് ഇന്ത്യ പട്ടം നേടിയ പാർവതിക്ക് സ്നേഹാദരവ്
    , , , ,

    2024 മിസ്സ് ഇന്ത്യ പട്ടം നേടിയ പാർവതിക്ക് സ്നേഹാദരവ്

    നെടുമങ്ങാട്: 2024 മിസ്സ് ഇന്ത്യ പട്ടം നേടിയ നെടുമങ്ങാട് തോട്ടുമുക്ക് സ്വദേശികളായ രവീന്ദ്രൻ അവർകളുടെയും, ശോഭന കുമാരിയുടെയും മകളും ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിച്ചുവരുന്ന പാർവതിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തോട്ടുമുക്ക് വസതിയിൽ എത്തി മൊമെന്റോ നൽകി ആദരിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പഴകുറ്റി രവീന്ദ്രൻ, തോട്ടുമുക്ക് പ്രസന്നൻ, വെമ്പിൽ സജി,മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ, പഴവിള ജലീൽ, സതീശൻ തുടങ്ങിയവർ നേതൃത്വം…

    Continue Reading

  • മലയാള സിനിമയിൽ കേരളീയത വീണ്ടെടുക്കണം – പന്ന്യൻ രവീന്ദ്രൻ
    , ,

    മലയാള സിനിമയിൽ കേരളീയത വീണ്ടെടുക്കണം – പന്ന്യൻ രവീന്ദ്രൻ

    തിരു: കുടിയേറ്റവും മനുഷ്യ ചരിത്രവും എന്ന പേരിൽ ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒക്ടോബർ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഒക്ടോബർ 27-ആം തീയതി ഞായറാഴ്ച തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ വച്ചു നടത്തിയ ചടങ്ങില്‍ വച്ച് മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ നിർവഹിച്ചു. ലോക സിനിമ മനസിലാക്കുന്നതിനൊപ്പം നാല് പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന നമ്മുടെ മലയാള സാഹിത്യത്തെ ആസ്പദമാക്കി നിർമ്മിച്ചിരുന്ന മലയാള സിനിമയ്ക്കും ഗാനത്തിനും സംഗീതത്തിനും ഒക്കെ കേരളീയത ഉണ്ടായിരുന്നു. ആ ഭൂമിശാസ്ത്ര സാമൂഹിക ചാരുത…

    Continue Reading

  • കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം
    , , , ,

    കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം. കണ്ണൂര്‍ തലശേരി സ്വദേശിയായ മസര്‍ മൊയ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെയും കണ്ണൂരില്‍ നിന്നുള്ള ആദ്യ കോച്ചുമാണ്. ബിജു ജോര്‍ജ്ജാണ് നേരത്തെ ദേശിയ ടീമിന്‍റെ ഭാഗമായ മലയാളി പരിശീലകന്‍. 2012 മുതല്‍ കെസിഎയുടെ കീഴില്‍ സേവനം ആരംഭിച്ച അദ്ദേഹം കേരള അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-25, വുമന്‍സ് സീനിയര്‍ ടീമകളുടെ പരിശീലകനായി…

    Continue Reading

  • ‘കളിക്കളം 2024’ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു
    , , , ,

    ‘കളിക്കളം 2024’ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു

    തിങ്കളാഴ്ച കാര്യവട്ടം എൽ.എൻ.സി.പിയിൽ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാനതല കായികമേള -‘കളിക്കളം 2024’ ഒക്ടോബർ 28,29,30 തിയതികളിൽ നടക്കും.കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേള തിങ്കളാഴ്ച രാവിലെ 10ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടന സമ്മേളനത്തിൽ…

    Continue Reading

  • ദിഓക്സ്ഫോര്‍ഡ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു
    , , , ,

    ദിഓക്സ്ഫോര്‍ഡ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു

    തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിഓക്സ്ഫോർഡ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനും ഡെപ്യൂട്ടി കമാൻഡന്റുമായ കുരികേഷ് മാത്യു ടൂർണമെൻറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം ഓക്സ്‌ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ സനൽ ടി.എസ് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്രൻ, സ്കൂൾ മാനേജർ ഷാനവാസ് എ. തുടങ്ങിയവർ പങ്കെടുത്തു. 25, 26,27 &…

    Continue Reading

  • നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
    , , , , ,

    നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

    വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്ത് മന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തൊഴില്‍ മേഖലയിലെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!