നെടുമങ്ങാട്: 2024 മിസ്സ് ഇന്ത്യ പട്ടം നേടിയ നെടുമങ്ങാട് തോട്ടുമുക്ക് സ്വദേശികളായ രവീന്ദ്രൻ അവർകളുടെയും, ശോഭന കുമാരിയുടെയും മകളും ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിച്ചുവരുന്ന പാർവതിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തോട്ടുമുക്ക് വസതിയിൽ എത്തി മൊമെന്റോ നൽകി ആദരിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പഴകുറ്റി രവീന്ദ്രൻ, തോട്ടുമുക്ക് പ്രസന്നൻ, വെമ്പിൽ സജി,മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ, പഴവിള ജലീൽ, സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.