വൈസ്മെൻ ഇന്റർനാഷണൽ തിരുവനന്തപുരം പാലസ് സിറ്റി ക്ലബ് ശ്രീചിത്ര ഹോമിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ടിപിഡിഎസ് എന്ന സമഗ്ര വ്യക്തിത്വ വികസന പദ്ധതി തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ഡോ: മനോജ് ചന്ദ്രസേനൻ പദ്ധതി വിശദീകരണം നടത്തി.ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി, കുട്ടികളുടെ വ്യക്തിത്വ വികസനം, ശുചിത്വബോധം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കായിക വികസനം, കരിയർ ഗൈഡൻസ് എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. ശ്രീചിത്ര ഹോം സൂപ്രണ്ട് ബിന്ദു. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഗീതാ ലക്ഷ്മി, സുരേഷ് ബാബു, ത്രിവി എന്നിവർ സംസാരിച്ചു.