തെരുവ് നായ – വന്യമൃഗ ശല്യ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി സർവ്വകക്ഷിയോഗം വിളിക്കണം; ജോസ് മാവേലി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തെരുവ് നായകളില്‍നിന്നും വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്താൻ മുഖ്യമന്ത്രി അടിയന്തിരമായി സർവ്വ കക്ഷി യോഗം വിളിക്കണമെന്ന് ജോസ് മാവേലി ആവശ്യപ്പെട്ടു. ജനസേവ തെരുവ് നായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ പ്രാർത്ഥനാജ്ഞത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് സൽമാനൂർ ഫാരിസി പ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. എനിക്ക് എൻ്റെ മകളെ നഷ്ടമായ പോലെ ഇനി ഒരു മാതാപിതാക്കൾക്കും ഈ ദുർഗതി വരാതിരിക്കട്ടേയെന്ന പ്രാർത്ഥനയോടെ വിങ്ങിപ്പൊട്ടിയാണ് അദ്ദേഹം പ്രാർത്ഥനയജ്ഞത്തിൽ പങ്കെടുത്തത്. ഫാരിസി യുടെ സഹോദരി സാബിറ മൊയ്തീൻ കോയയും യജ്ഞത്തിൽ പങ്കെടുത്ത് സങ്കടങ്ങൾ പങ്കുവെച്ചു. വിവിധ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. എം. എസ്. വേണുഗോപാൽ, സുരേഷ് കുമാർ ജി., എം. നസിറുദ്ദീൻ, മണിയപ്പൻ ചെറായി, രാജൻ അമ്പുരി, അശോകൻ കുന്നുങ്കൽ, അലോഷ്യസ് പി. ജെ. തുടങ്ങിയവർ പ്രസംഗിച്ചു.

News Desk

Recent Posts

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും; മാതൃകയായി കുടുംബം

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…

3 hours ago

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഓണാഘോഷം

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…

3 hours ago

ഇന്നത്തെ ഓണാഘോഷ പരിപാടികൾ – ആഗസ്റ്റ് 25

ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…

3 hours ago

ഓണാഘോഷത്തിന് ‘മഹാബലി ചരിത’വുമായി തോൽപ്പാവക്കൂത്ത്

കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര…

5 hours ago

വീണ്ടും കസറി അസർ; കെസിഎല്ലിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി

​തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…

6 hours ago

ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…

6 hours ago