കേരളത്തിന്റെ പാരമ്പര്യവും ഐതിഹ്യവും കലാസാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഓണാഘോഷങ്ങൾക്ക് നിറമേകാൻ ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് അരങ്ങിലെത്തുന്നു. തോൽപ്പാവക്കൂത്ത് രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2021ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ (ആഗസ്റ്റ് 25 ന്) വൈകിട്ട് 6 മണി മുതൽ നിശാഗന്ധിയിലെ അരങ്ങിലെത്തുന്നത്.
പത്മശ്രീ രാമചന്ദ്ര പുലവരും സംഘത്തിലെ ഏഴ് കലാകാരന്മാരും ചേർന്നാണ് ‘മഹാബലി ചരിതം’ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പാവനിർമാണവും കഥപറച്ചിൽ ശൈലിയും സംഗീതവും വാദ്യങ്ങളും വെളിച്ചത്തിന്റെ സവിശേഷമായ വിന്യാസവും സമന്വയിപ്പിച്ചാണ് അവതരണം. മഹാബലിയുടെ സുവർണ്ണകാലം, പ്രജാക്ഷേമത്തിനായി നിലകൊണ്ട മഹാരാജാവ്, ദേവന്മാരുടെ ആശങ്ക, വാമനാവതാരം, മഹാബലിയുടെ ത്യാഗം, പാതാളത്തിലേക്കുള്ള യാത്ര, വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനെത്തുന്ന മഹാബലി തുടങ്ങിയ ഐതിഹ്യ സംഭവങ്ങളാണ് കഥയുടെ പ്രധാന ഭാഗങ്ങൾ.
അവതരണത്തിനായി ഏകദേശം 80 പരമ്പരാഗത തോൽപ്പാവകളാണ് ഉപയോഗിക്കുന്നത്. ഓരോ കഥാപാത്രത്തിന്റെയും രൂപവും ചലനവും പ്രത്യേകം തയ്യാറാക്കിയ തോൽപ്പാവകളിലൂടെ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നു. പാവകളിലൂടെ രൂപപ്പെടുന്ന നിഴൽരൂപങ്ങളും പിന്നിൽ തെളിയുന്ന പരമ്പരാഗത എണ്ണവിളക്കുകളുടെ വെളിച്ചവും ചേർന്ന് പ്രേക്ഷകർക്ക് അപൂർവ്വമായ ദൃശ്യാനുഭവം സമ്മാനിക്കും.
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച 16 -കാരനായ ആദിലിന്റെ അവയവങ്ങൾ ദാനം ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ…
പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇന്ന് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്റ്റേഷൻ കമാണ്ടർ, ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക്…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 25) തലസ്ഥാനത്തെ വിവിധ വേദികളിലായി നിരവധി കലാപരിപാടികൾ അരങ്ങേറും.1.നിശാഗന്ധി പ്രധാന വേദി (നാടൻകല…
തിരുവനന്തപുരം: ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനം ഗ്രീൻഫീൽഡിൽ വീണ്ടും ആവർത്തിച്ച് മുഹമ്മദ് അസറുദ്ദീൻ്റെ ബാറ്റിങ് കരുത്ത്. ആക്രമണോത്സുകതയും ഉത്തരവാദിത്തവും സമന്വയിച്ച…
തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.…
ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിലെ മുതിർന്ന നേതാവും കേരളത്തിലെ പ്രമുഖ ബിജെപി നേതാവുമായ ശോഭ സുരേന്ദ്രനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന.…