പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം (16/6/25) : ആശാവർക്കർമാരുടെ രാപകൽ സമര യാത്രയ്ക്ക് സമാപനം കുറിച്ച് സെക്രട്ടറിയേറ്റ് പടിലേക്ക് 18 ന് മഹാറാലി നടക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിന്റെ നേതൃത്വത്തിൽ മെയ് അഞ്ചിന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് 46-ാം ദിവസം സമാപിക്കുന്നത്. മഹാറാലി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പി എം ജി ജംഗ്ഷനിൽ നിന്നാണ് റാലി ആരംഭിക്കുന്നത്.
കേരളത്തിൻ്റെ വടക്കേ അറ്റത്തുനിന്ന് ആരംഭിച്ച് 4200 കിലോമീറ്റർ സഞ്ചരിച്ച് തെക്കേ അറ്റത്തുള്ള പാറശ്ശാല വരെ സ്വീകരണങ്ങൾ പൂർത്തിയാക്കിയാണ് യാത്ര സമാപിക്കുന്നത്. സ്ത്രീകൾ നയിക്കുന്നതും രാപകൽ സമരമായി തെരുവിൽ അന്തിയുറങ്ങിയും പൂർത്തിയാക്കുന്ന ആശാ സമര യാത്ര ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. 44 ദിവസങ്ങളിലായി നൂറ്റിഎഴുപതിലേറെ കേന്ദ്രങ്ങളിലാണ് ഇതുവരെ യാത്രയെ സ്വീകരിച്ചത്.
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശാവർക്കർമാർ സമരം ആരംഭിച്ചത്. മൂന്ന് വട്ടം ആരോഗ്യ വകുപ്പ് മന്ത്രിയുമായും ഒരുവട്ടം തൊഴിൽ വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് സമരം നീണ്ടു പോവുകയായിരുന്നു. വിവിധ ഘട്ടങ്ങളും വ്യത്യസ്ത സമരമുറകളും കടന്നു രാപകൽ സമരത്തിന്റെ 129-ാം ദിവസമാണ് മഹാറാലി നടക്കുന്നത്.
നാലുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അതിജീവന സമരത്തിന് ഊർജ്ജം പകർന്നത് പൊതുസമൂഹമാണ്. സമര യാത്രയിൽ ഉടനീളം ജനങ്ങളുടെ സ്നേഹവും പിന്തുണയും നേരിട്ട് അനുഭവിച്ചു. ജില്ലാ പ്രാദേശിക തലങ്ങളിൽ സ്വാഗതസംഘങ്ങൾ രൂപീകരിച്ച് വലിയ തയ്യാറെടുപ്പുകളോടെയാണ് സംസ്ഥാനത്തുടനീളം യാത്രയെ ജനങ്ങൾ സ്വീകരിച്ചത്. ആശാവർക്കർമാർക്കൊപ്പം സ്വാഗത സംഘങ്ങളുടെ ഭാഗമായ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക പ്രവർത്തകരും പൊതുജനങ്ങളും മഹാറാലിയിൽ അണിചേരുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ പറഞ്ഞു.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…