Categories: HEALTHKERALANEWS

ഭിന്നശേഷി സൗഹൃദ ഗ്രാമമാകാൻ മണീട് ; ജെയിൻ യൂണിവേഴ്സിറ്റിയുടെ ‘പുനർജനി’ പദ്ധതി റിപ്പോർട്ട് പ്രകാശനം ചെയ്തു

കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), മണീട് ഗ്രാമപഞ്ചായത്ത് എന്നിവർ സംയുക്തമായി നടപ്പാക്കുന്ന  ഭിന്നശേഷി സൗഹൃദ ഗ്രാമ പദ്ധതി “പുനർജനി”യുടെ  ഒന്നാം ഘട്ട  റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമീണ തലത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാന സുസ്ഥിര വികസന ലക്ഷ്യങ്ങൾ  നടപ്പാക്കി എല്ലാവർക്കും ഗുണകരമാകുന്ന രീതിയിലുള്ള ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുകയാണ്  ലക്ഷ്യം. മണീട് ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപ‍ഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ്,പ്രോജക്ട് കോർഡിനേറ്ററും ജെയിൻ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. രേവതി കെ. ശിവദാസ്, കില ട്രെയിനിങ് കോർഡിനേറ്റർ കാളിദാസൻ എം.ജി  എന്നിവർ ചേർന്നാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റിയിലെ അധ്യാപകർ,കില പ്രതിനിധികൾ,പ്രമുഖ ബിസിനസ് മാധ്യമപ്രവർത്തക ക്രിസ്റ്റീന ചെറിയാൻ, വിദ്യാർത്ഥികൾ എന്നിവർ  പങ്കെടുത്തു.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെയും അങ്കണവാടി ടീച്ചേഴ്സിന്റെയും  സഹായത്തോടെ, യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ്, കൊമേഴ്‌സ്, ലാംഗ്വേജസ് വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തിയിരുന്നു.  ഭിന്നശേഷിക്കാരായ വ്യക്തികളുടെ ആവശ്യങ്ങൾ, ശാക്തീകരണത്തിനുള്ള അവസരങ്ങൾ, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ വിലയിരുത്തുകയായിരുന്നു ലക്ഷ്യം.  വിവരശേഖരണത്തിൽ ഉരുത്തിരിഞ്ഞ കണ്ടെത്തലുകളും ശുപാർശകളുമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

“വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യം സമൂഹത്തിന് ഗുണകരമാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. പുനർജനിയിലൂടെ ജെയിൻ യൂണിവേഴ്സിറ്റി ഈ ലക്ഷ്യമാണ് നിറവേറ്റുന്നത്. അക്കാദമിക് വൈദഗ്ദ്ധ്യം ഉപയോഗിച്ച് ഒരു ഗ്രാമത്തിലെ ഭിന്നശേഷിക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയാനും അവർക്ക് അനുയോജ്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കും. ഇത്  മറ്റ് പ്രദേശങ്ങൾക്കും മാതൃകയാക്കാവുന്ന  ഒരു വികസന മാതൃകയാണ്. സമൂഹത്തിലെ ഓരോ വ്യക്തിക്കും അന്തസ്സോടെയും തുല്യതയോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ്  ആത്യന്തികമായ ലക്ഷ്യം. അതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് പുനർജനി”- ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പ്രൊഫ. ഡോ.ജെ ലത പറഞ്ഞു.

സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ  ജെയിൻ യൂണിവേഴ്സിറ്റി  പ്രതിജ്ഞാബദ്ധമാണെന്ന് ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് അക്കാദമിക് സ്ഥാപനങ്ങൾക്ക് എങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം വാർത്തെടുക്കാം എന്നതിന് പുനർജനി പദ്ധതി മികച്ച ഉദാഹരണമാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിലൂടെ വിവരശേഖരണത്തിനപ്പുറം  സുസ്ഥിരവും തുല്യവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിക്കുകയാണ് യൂണിവേഴ്സിറ്റി ചെയ്യുന്നതെന്നും ഡോ. ടോം ജോസഫ് വ്യക്തമാക്കി.

ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. രേവതി കെ. ശിവദാസ്, സ്കൂൾ ഓഫ് കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആശ എ. ജി., ലാംഗ്വേജസ് വിഭാഗം മേധാവി ഡോ. ബിൻസി മോൾ ബേബി, ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ അന്നു ജോർജ്, ടീസൺ സി. ജെ. എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

News Desk

Recent Posts

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

2 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

2 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

2 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

2 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

2 days ago

ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ദേശീയ സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…

4 days ago