വിമൺ ആൻഡ് ചിൽഡ്രൻസ് പ്രൊട്ടക്ഷൻ കൗൺസിൽ.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് വേണ്ടിയും പൊതു ഇടങ്ങളിലും, കുടുംബത്തിലും, സമൂഹത്തിലും തൊഴിലിടങ്ങളിലും മാനസികമായും ശാരീരികമായും ലൈംഗികമായും, വൈകാരികമായും അതിക്രമങ്ങൾക്ക് വിധേയമാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രായഭേദം, വർഗ-ജാതിമത വിദ്യാഭ്യാസ വിത്യാസമില്ലാതെ സഹായ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് വിമൺ ആൻഡ് ചിൽഡ്രൻസ് പ്രൊട്ടക്ഷൻ കൗൺസിൽ, നിയമസഹായം, പോലീസ് സേവനം കൗൺസിലിംഗ് സൗകര്യം, താത്കാലിക താമസ സൗകര്യം ഏർപ്പെടുത്തുക എന്നീ സേവനങ്ങൾ വിമൺ ആൻഡ് ചിൽഡ്രൻസ് പ്രൊട്ടക്ഷൻ കൗൺസിൽ ലഭ്യമാക്കുന്നു.
ഗുണഭോക്താക്കൾ
ജുവനൈൽ ജസ്റ്റിസ് ആക്ടിന് വിധേയമായ കുട്ടികൾ ഉൾപ്പടെയുള്ള എല്ലാ സ്ത്രീകൾക്കും അഭയം നൽകുന്നു
ഉദ്ദേശ ലക്ഷ്യങ്ങൾ
അതിക്രമം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും നൽകുക സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഏതുതരത്തിലുമുള്ള അതിക്രമ ങ്ങൾക്കെതിരെയും സമയ ബന്ധിതമായും ക്രിയാത്മകമായും പ്രതികരിക്കുന്നതിനും, അതിജീവന ത്തിനും സജ്ജരാക്കുകയും .ആവശ്യമായ അടിയന്തര വൈദ്യ സഹായം, നിയമസഹായം, പോലീസ് സേവനം, കൗൺസിലിങ്ങ് പിന്തുണ എന്നിവ ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുക .
സേവനങ്ങൾ
അടിയന്തര പ്രതികരണവും രക്ഷാ പ്രവർത്തന സേവനങ്ങളും മാനസിക സാമൂഹിക പിന്തുണ കൗൺസിലിംഗ് പോലീസ് സേവനങ്ങൾ വൈദ്യ സഹായം നിയമസഹായം സുരക്ഷിതമായി താമസിക്കുന്ന തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നു. അടിയന്തര ഘട്ടത്തിൽ പോലീസുമായും, പൊതുസമൂഹത്തിൽ സ്ത്രീകൾക്കും, കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക തന്റെ ഇടം കണ്ടെത്താൻ സ്വയം പര്യാപ്തരാക്കുക സ്ത്രീകൾക്കും, കുട്ടികൾക്കുമുള്ള നിയമങ്ങളെ കുറിച്ചും, സേവനങ്ങളെ കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പീഡനരഹിത സമൂഹം സൃഷ്ടിക്കുക .
വിമൺ ആൻഡ് ചിൽഡ്രൻസ് പ്രൊട്ടക്ഷൻ കൗൺസിലിനെ എങ്ങനെ സമീപിക്കാം
സ്വയം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സന്നദ്ധപ്രവർത്തർ എന്നിവർ ഉൾപ്പടെയുള്ള ഏതെങ്കിലും വ്യക്തികളിലൂടെ, പോലീസ്, വനിതാ ഹെല്പ് ലൈനുകൾ, എന്നിവിടങ്ങളിലൂടെ കൗൺസിലിനെ സമീപിക്കാം. Phone- 9446080996/ 892492023 Email : wcpcouncil@gmail.com
മേൽവിലാസം..
വിമൺ ആൻഡ് ചിൽഡ്രൻസ് പ്രൊട്ടക്ഷൻ കൗൺസിൽ,
T.C.68/581,
ഇ.ആർ.എ. 150A,
തോട്ടം, മണക്കാട്. പി.ഒ.
തിരുവനന്തപുരം
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…