മസ്തിഷ്ക-നട്ടെല്ല് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം: ബോധവത്കരണ പരിപാടിയുമായി വിദഗ്ധർ

തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജനുവരി 10-ാം തീയതി തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ വച്ച് നടന്ന പരിപാടിയിൽ പ്രമുഖ ന്യൂറോസർജൻമാരായ ഡോ. ഗിരീഷ് മേനോൻ, ഡോ. സുശാന്ത് എസ്., ഡോ. ശ്രീജിത് എം.ഡി, നട്ടെല്ലുരോഗ ചികിത്സാ വിദഗ്ധൻ ഡോ. അശോക് തോമസ് എന്നിവർ പങ്കെടുത്തു. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിന്റെ പ്രാധാന്യം, ചികിത്സാ രീതികളിലെ ആധുനികവൽക്കരണം, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് മിനിമലി ഇൻവേസീവ് സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം എന്നിവയെക്കുറിച്ച് വിദഗ്ധർ വിശദീകരിച്ചു.
സ്ഥിരമായ നടുവേദന, കൈകാലുകളിലെ ബലക്കുറവ്, മരവിപ്പ്, ശരീരത്തിന്റെ ബാലൻസ് നഷ്ടമാകൽ, നീണ്ടുനിൽക്കുന്ന തലവേദന, സംസാരത്തിലോ കാഴ്ചയിലോ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ മസ്തിഷ്ക-നട്ടെല്ല് രോഗങ്ങളുടെ പ്രാരംഭ മുന്നറിയിപ്പുകളാകാമെന്ന് പാനൽ വ്യക്തമാക്കി. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സമയബന്ധിതമായ വിദഗ്ധ പരിശോധന നടത്തുന്നത് ചികിത്സയുടെ വിജയത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണ്. രോഗിയുടെ നില, ആരോഗ്യസ്ഥിതി, രോഗത്തിന്റെ ഘട്ടം എന്നിവ കണക്കിലെടുത്താണ് ചികിത്സാ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതെന്നും അവർ അറിയിച്ചു.
നട്ടെല്ല് ശസ്ത്രക്രിയയിലെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെ, പരമ്പരാഗത തുറന്ന ശസ്ത്രക്രിയകളിൽ നിന്ന് കുറഞ്ഞ മുറിവുള്ള സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റം രോഗികൾക്ക് ഏറെ ആശാവഹമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഇതുവഴി മാംസപേശികൾക്കുണ്ടാകുന്ന മുറിവുകൾ, രക്തസ്രാവം, ആശുപത്രി വാസം, സുഖപ്രാപ്തി സമയം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അഡ്വാൻസ്ഡ് ഇമേജിംഗ്, നാവിഗേഷൻ സാങ്കേതിക വിദ്യകൾ ശസ്ത്രക്രിയയുടെ കൃത്യതയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മസ്തിഷ്ക ശസ്ത്രക്രിയയിൽ നാവിഗേഷൻ സഹായവും എൻഡോസ്കോപിക് രീതികളും സുപ്രധാന ഭാഗങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്നു.
ആധുനിക സാങ്കേതികവിദ്യകൾ ചികിത്സാ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാ രോഗികൾക്കും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ വിദഗ്ധ പരിശോധന അനിവാര്യമാണെന്നും മാധ്യമങ്ങളുമായുള്ള ഇന്ററാക്ഷനിൽ ഡോക്ടർമാർ ഓർമ്മിപ്പിച്ചു. പൊതുജനതാൽപ്പര്യാർത്ഥം മെഡ്ട്രോണിക് പുറത്തിറക്കിയ ഈ ബോധവത്കരണ പരിപാടി, രോഗികൾക്കിടയിൽ ശരിയായ അറിവും സുരക്ഷയും ഉറപ്പാക്കാനും സമയബന്ധിതമായി ചികിത്സ തേടാൻ അവരെ പ്രേരിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.

News Desk

Recent Posts

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വ്യാപാരികൾ തുണി, പേപ്പർ സഞ്ചികൾ കരുതണം ട്രേഡ് ഫെയറുകളിലും എക്സിബിഷനുകളിലും പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണ്ണമായും നിരോധിക്കും. വ്യാപാരികൾ തുണി അല്ലെങ്കിൽ…

3 minutes ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

33 minutes ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

39 minutes ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

46 minutes ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago