യുവജനങ്ങൾക്കും സമൂഹത്തിനും മാനസികാരോഗ്യ അവബോധം ലക്ഷ്യമിട്ട് ‘സൈഫർ 2026′

തിരുവനന്തപുരത്തെ ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൗൺസലിംഗ് സൈക്കോളജി വിഭാഗവും സൈക്കോളജി വിഭാഗവും (FYUGP) സംയുക്തമായി ‘സൈഫർ 2026’ (PSYFER 2026) എന്ന പേരിൽ സൈക്കോളജി ഫെസ്റ്റ് ജനുവരി 30 ന് സംഘടിപ്പിക്കുന്നു.

ശാസ്ത്രാഥിഷ്ടിത മാനസികാരോഗ്യ സംവാദങ്ങൾക്ക് വേദിയൊരുക്കുക എന്നതാണ് ഫെസ്റ്റിന്റെ മുഖ്യലക്ഷ്യം.  മാനസികാരോഗ്യം എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു പൊതുസാമൂഹിക വിഷയമാണെന്ന തിരിച്ചറിവിൽ സൈക്കോളജി, സൈക്കോളജി ഇതര വിഷയ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാവുന്ന  രീതിയിലാണ് ഫെസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

3 വർക്ക്ഷോപ്പുകൾ, 60000  രൂപ ആകെ സമ്മാനത്തുക വരുന്ന 6 മത്സര ഇനങ്ങൾ, എന്നിവയിലൂടെയാണ് മാനസികാരോഗ്യ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.
സൈക്കോളജി വിദ്യാർത്ഥികൾക്ക് മാത്രമായും, എല്ലാ വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു.
നിമ്ഹാൻസ്(NIMHANS) സൈക്ക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുഹാസ് സതീഷും,
നിമ്ഹാൻസിൽ(NIMHANS) പരിശീലനം നേടിയ അസിസ്റ്റന്റ് പ്രൊഫസറും, ക്ലിനിക്കൽ  സൈക്കോളജിസ്റ്റും ന്യൂറോസൈക്കോളജിസ്റ്റുമായ ശ്രീ. സണ്ണി ജോസഫും ഫെസ്റ്റിലെ  ആദ്യ സെഷനുകൾ നയിക്കും.

കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), എച്ച്.എൽ.എൽ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ്), സയൻസ് ആൻ്റ് ടെക്നോളജി കൗൺസിൽ KSCSTE എന്നിവരുടെ പിന്തുണയും ഫെസ്റ്റിന് ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
+91 99723 19328 – ഡോ.അമ്മു ലുക്കോസ് ( ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്)
+91 89211 29728 – മിസ്. ആത്‍മജ പണിക്കർ ( ഫാക്കൽറ്റി കോർഡിനേറ്റർ ഓഫ് സൈഫർ ഫെസ്റ്റ്)
+91 8590509781- ഗായത്രി ദേവി ജി – സ്റ്റുഡന്റ് കോർഡിനേറ്റർ ഓഫ് psyfer ഫെസ്റ്റ് )

Dr. Ammu Lukose
ASSISTANT PROFESSOR & HOD
Department of Counselling Psychology
Qualification: M.Sc , M.Phil , Ph.D
Email: ammu18lukose@gmail.com

News Desk

Recent Posts

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വ്യാപാരികൾ തുണി, പേപ്പർ സഞ്ചികൾ കരുതണം ട്രേഡ് ഫെയറുകളിലും എക്സിബിഷനുകളിലും പ്ലാസ്റ്റിക് ക്യാരിബാഗുകൾ പൂർണ്ണമായും നിരോധിക്കും. വ്യാപാരികൾ തുണി അല്ലെങ്കിൽ…

5 minutes ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

35 minutes ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

41 minutes ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

48 minutes ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago