വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കാൻ ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് പദ്ധതി വഴി അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, സ്ഥാപനം നൽകുന്ന അവസരങ്ങൾ, നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കോഴ്‌സിന്റെ പ്രസക്തിയും സ്വീകാര്യതയും, അക്കാദമിക് വളർച്ച, തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥിക്കും  കുടുംബത്തിനും പ്രതീക്ഷിക്കുന്ന ഭൗതിക നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നത്. പട്ടിക വർഗ്ഗ വികസന വകുപ്പ് ഈ പദ്ധതി ഓവർസീസ് ഡെവലപ്പ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് (ഒഡെപെക് ) ന്റെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.

സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ ലഭിക്കും. യോഗ്യത 55% മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി  35 വയസ്സിൽ താഴെ. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ   , unnathi@odepc.in എന്ന മെയിൽ ഐഡിയിലോ ബന്ധപെടുക

News Desk

Recent Posts

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

2 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

4 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

4 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

4 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

5 hours ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago