മഹാത്മാഗാന്ധി യുണിവേഴ്സിറ്റിയുടെ എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമായ യൂണിവേഴ്സിറ്റി ഓഫ് തേര്‍ഡ് ഏജും U3A ബട്ടര്‍ഫ്ലൈ ഫൌണ്ടേഷന്‍ ഫോര്‍ തീം സെന്റര്‍ഡ് ഇന്ററാക്ഷന്‍ എന്ന സന്നദ്ധ സംഘടനയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശലഭ സംഗമത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 150 ല്‍ പരം മുതിര്‍ന്ന പൌരന്മാർ പങ്കെടുക്കുന്നു. ഐശ്വര്യത്തോടെ പ്രായമാകാം, അര്‍ത്ഥവത്തായി ജീവിക്കാം എന്നതാണ് U3A യുടെ മുദ്രാവാക്യം. ശലഭ പരിണാമം പോലെ മാനവ പരിണാമം ഇതാണ് ബട്ടര്‍ഫ്ലൈ ഫൌണ്ടേഷന്റെ മുദ്രാവാക്യം.
1973 ല്‍ ഫ്രാന്‍സില്‍ ആരംഭിച്ച യു ത്രീ ഏ എന്ന മൂന്നാം ഘട്ടക്കാരുടെ സര്‍വകലാശാല ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കുന്നത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയാണ്. ഒന്നര വര്‍ഷംകൊണ്ട് 140 യൂണിറ്റുകളിലായി 3000 പേര്‍ അംഗങ്ങളാണ്. ഓരോ യൂണിറ്റിലും മാസത്തിലൊരിക്കല്‍ കൂടി വരവ് നടത്തും. മുതിര്‍ന്നവരുടെ സമഗ്രമായ സുസ്ഥിതിയും വികാസവുമാണ് ലക്ഷ്യം.
ലോകത്ത് 81 രാജ്യങ്ങളില്‍ യു ത്രി ഏ പ്രവർത്തിക്കുന്നുവെങ്കിലും മഹാത്മാഗാന്ധി യൂണിവേഴിറ്റിയിലെ യൂ ത്രി ഏയ്ക്കു ചില പ്രത്യേകതകളുണ്ട്. ഇവിടെ ടിസി ഐ എന്ന വളര്‍ത്തുന്ന മനശാസ്ത്രമാണ് രീതിശാസ്ത്രം. നവസമൂഹ രചനയ്ക്ക് സമര്‍പ്പിതമായ ബട്ടര്‍ഫ്ലൈ ഫൌണ്ടേഷന്‍ മുഖ്യസഹകാരിയാണ്. എംജി യൂണിവേഴിറ്റിയുടെ ഈ മോഡല്‍ 2025ലെ ഇന്റര്‍നാഷണല്‍ യുത്രീഎ കോണ്‍ഫറന്‍സില്‍ (ഏപ്രിൽ 1, 2, 3) അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടു. ഇവിടെനിന്നും 30 അംഗസംഘം പങ്കെടുക്കും.
തിരുവനന്തപുരം ശലഭ സംഗമം നടക്കുന്നത് മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോര്‍പ്പറേറ്റ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ്. ജൂലൈ 12ന് വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. എംജി യുത്രിഏ ഡയറകുൂര്‍ ഡോക്ടര്‍ ടോണി കെ തോമസ് അധ്യക്ഷത വഹിക്കും. മെന്റര്‍ തോമസ് എബ്രഹാം ശില്പശാലകൾ നയിക്കും. ശ്രീമതി ജയശ്രീ ജയകുമാര്‍ മുഖ്യ സംഘാടകയായുള്ള ബട്ടര്‍ഫ്ലൈ ടീം സംഗമത്തിന് നേതൃത്വം കൊടുക്കും.
കാലവർഷത്തിന്‍റെ വരവിനോട് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,…
മരിയൻ എൻജിനീയറിങ് കോളേജിൽ വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മെയ് 25 ആണ്. www.marian.ac.in…
കൊല്ലം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. പത്ത് ഏക്കര്‍…
കൊച്ചി: ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്‌സായ ഇമാജിന്‍. കമ്പനിയുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്.…
തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി…
വെള്ളായണി കാർഷിക കോളേജിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും അന്താരാഷ്ട്ര കാർഷിക സെമിനാറും കൃഷി വകുപ്പ് മന്ത്രി…