ഇന്തോ അറബ് സാംസ്കാരിക തനിമയുടെ സംഗമ വേദിയായി റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് അന്താരാഷ്ട്ര എക്സിബിഷൻ കൊച്ചിയിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

എമറാത്തി ആർട്ടുകളുടെ വൈവിധ്യമാർന്ന പ്രദർശനം ഇന്ത്യ-യുഎഇ ബന്ധത്തിൻറെ നേർസാക്ഷ്യമായി അറബ് മേഖലയിലെ പ്രശസ്തരായ കലാകാരൻമാരുടെ സൃഷ്ടികളാണ് എക്സിബിഷനിൽ അവതരിപ്പിച്ചിരിക്കുന്നത്.

 ഷഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയും അബുദാബി സാംസ്കാരിക വകുപ്പും ചേർന്നാണ് എക്സിബിഷൻ നടത്തുന്നത്.

കലാകാരൻമാർക്ക് പിന്തുണ നൽകുന്ന റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ ചുവടുവയ്പ്പ് പ്രശംസനീയമെന്ന് മന്ത്രി പി. രാജീവ്.

കൊച്ചി: കേരളത്തിലെയും യുഎഇയിലെയും കലാകാരൻമാരുടെ മികവിന് ആഗോള വേദിയൊരുക്കി ദർബാർ ഹാളിൽ അന്താരാഷ്ട്ര ആർട്ട് എക്സിബിഷന് തുടക്കമായി. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവിൻറെ നേതൃത്വത്തിലാണ് എക്സിബിഷൻ. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. കലാകാരൻമാർക്ക് ആഗോളവേദിയൊരുക്കുന്ന റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെയും ഷഫീന യൂസഫലിയുടെയും ചുവടുവയ്പ്പ് മാതൃകാപരമെന്നും കേരളത്തിലെ കലാകാരൻമാർക്ക് മികച്ച അവസരമാണ് റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് നൽകുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്തോ അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദികൂടിയാണ് എക്സിബിഷനെന്നും, കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാർക്ക് പിന്തുണയുടെ വാതിൽതുറക്കുകയാണ് പ്രദർശനമെന്നും റിസ്ക് ആർട്ട് ഇനീഷേറ്റീവ് ഫൗണ്ടർ കൂടിയായ ഷഫീന യൂസഫലി അഭിപ്രായപ്പെട്ടു.

ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് ക്രീയേറ്റീവ് ഡയറക്ടർ മീന വാരി, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളി കൃഷ്ണൻ, റിസ്ഖ് ആർട്ട് ഇനീഷേറ്റീവ് കോർഡിനേറ്റർ മാളവിക എസ് എന്നിവർ പങ്കെടുത്തു.

യുഎഇയിൽ നിന്നുള്ള കലാകാരൻമാരും ചടങ്ങിൽ ഭാഗമായി. എക്സിബിഷൻ ആഗോള കലാമേളയായി മാറുമെന്ന് വീഡിയോ സന്ദേശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ അഭിപ്രായപ്പെട്ടു. യുഎഇയിലെ കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രത്യേകമായി പ്രദർശനത്തിലുള്ളത്. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമവേദികൂടിയാണ് പ്രദർശനം. സമകാലിക അറബ് ആർട്ടുകൾ കൊണ്ട് ശ്രദ്ധേയരായ ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സുകളുടെ (BEA) സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സയീദ് തുടങ്ങിയ അറബ് കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വെനീസ്, ഇറ്റലി എന്നിവടങ്ങളിലെ പ്രദർശത്തിന് പിന്നാലെയാണ് ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സ് കൊച്ചിയിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്.

പ്രശസ്ത യുഎഇ കലാകാരനായ ഹാഷൽ അൽ ലംകി, ഡോ വെനീറ്റിയ പോർട്ടർ അടക്കം സാന്നിദ്ധ്യം വഹിച്ചിട്ടുള്ള ഗെറ്റ് വേ അന്തരാഷ്ട്ര എക്സബിബിഷനിലെ കലാകാരൻമാരും എക്സിബിഷനിൽ ഭാഗമാകുന്നു. കേരളത്തിൽ നിന്നുള്ള 14 കലാകാരൻമാർ അടക്കം ഇന്ത്യയിലെ 27 കലാകാരൻമാരുടെ സൃഷ്ടികൾ നേരത്തെ യുഎഇയിൽ റിസ്ഖ് ആർട്ട് ഇനിഷേറ്റീവ് പ്രദർശിപ്പിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് യുഎഇയിലെ കലാകാരൻമാരുടെ സൃഷ്ടികൾക്ക് കൊച്ചിയിൽ വേദിയൊരുക്കിയത്. മലയാളം-അറബ് സംസ്കാരത്തിൻറെയും ഇന്ത്യ – യുഎഇ സൗഹൃദത്തിൻറെയും ആഴമേറിയ ചരിത്ര ബന്ധങ്ങളിലേക്ക് എക്സിബിഷൻ വിരൽചൂണ്ടുന്നു. ലോകോത്തര കലാകാരൻമാർ ഭാഗമാകുന്ന പാനൽചർച്ചയും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതായി ഫെലോഷിപ്പുകളും ഷഫീന യൂസഫലിയുടെ നേതൃത്വത്തിൽ നൽകിവരുന്നു. പശ്ചിമേഷ്യയിലെ കലാകാരൻമാരെ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവ് ആസ്ഥാനത്ത് എത്തിച്ച് സൗജന്യമായി ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും നൽകുന്നുണ്ട്. എക്സിബിഷൻ ആഗസ്റ്റ് 18വരെ നീണ്ട് നിൽക്കും.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago