29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിനി ശിവരഞ്ജിനി ജെയുടെ ചലച്ചിത്രം വിക്ടോറിയ പ്രദർശിപ്പിക്കും. നിലവിൽ ഐ ഐ ടി ബോംബെയിൽ ഗവേഷക വിദ്യാർത്ഥിനിയായ അങ്കമാലി സ്വദേശിനി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ് .
ഇന്ന് (14/12/2024) ഉച്ചയ്ക്ക് 12:15ന് കലാഭവൻ തിയേറ്ററിലാണ് ‘വിക്ടോറിയ’യുടെ ആദ്യ പ്രദർശനം.
അങ്കമാലിയിലെ ഒരു ബ്യൂട്ടിപാർലറിൽ പോയപ്പോൾ സംവിധായികയ്ക്ക് കിട്ടിയ കഥാതന്തുവിൽ നിന്നാണ് വിക്ടോറിയ സിനിമയുടെ യാത്ര ആരംഭിക്കുന്നത്. അന്ന് ഒറ്റവരിയിൽ എഴുതിയിട്ട വിക്ടോറിയയാണ് ഇന്ന് ഐ എഫ് എഫ് കെ വരെ എത്തിനിൽക്കുന്നത്. കേരള ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ. സിനിമാ നിർമാണത്തിന് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കെ എസ് എഫ് ഡി സി നൽകുന്ന സ്ത്രീ ശാക്തീകരണ ഗ്രാന്റുകളെന്ന് ശിവരഞ്ജിനി പറഞ്ഞു. പൊതുവെ സ്ത്രീകൾ കുറവുള്ള മേഖലയായത് കൊണ്ടും സിനിമയിൽ പരിചയക്കാർ ഇല്ലാത്തത് കൊണ്ടും തുടക്കത്തിൽ പേടിച്ചുനിന്ന തനിക്ക് ആത്മവിശ്വാസം നൽകിയത് കെ എസ് എഫ് ഡി സി പദ്ധതിയാണെന്ന് ശിവരഞ്ജിനി പറഞ്ഞു.
തന്റെ ഹൈസ്കൂൾ കാലഘട്ടം മുതൽക്കേ സിനിമയെന്ന ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന സംവിധായിക അവസാന വർഷ എൻജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫിലിം കോഴ്സിനെക്കുറിച്ച് അറിയുന്നത്. എൻജിനീയറിങ്ങിന് ശേഷം എൻ ഐ ഡി യിൽ ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം ചെയ്തത് സംവിധാനം, എഡിറ്റിംഗ്, തിരക്കഥാരചന എന്നിവയിൽ കൂടുതൽ അറിവ് നേടി. പ്രധാനപ്പെട്ട ഈ മൂന്ന് മേഖലയും വിക്ടോറിയ സിനിമയിൽ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ഏറെ ആസ്വദിച്ചാണ് ഓരോന്നും ചെയ്തതെന്ന് ശിവരഞ്ജിനി പറയുന്നു. അണിയറപ്രവർത്തകരിൽ അധികവും സുഹൃത്തുക്കൾ തന്നെയായത് ഇരുപത് ദിവസം നീണ്ടുനിന്ന ഷൂട്ടിങ് എളുപ്പമാക്കിയെന്നും ശിവരഞ്ജിനി പറഞ്ഞു.
സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു…
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…
ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോഗസ്ഥർ. കൊച്ചി: കൊച്ചി…
ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…