തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ ‘ചിലങ്ക 2026‘ ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. ഡോ. ആര്‍ ബിന്ദുവാണ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചത്.
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി ശ്രീ പി എസ് മനേക്ഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ശ്രീ ജി എസ് പ്രദീപ് ആമുഖ പരാമർശങ്ങൾ നടത്തി. വട്ടിയൂര്‍ക്കാവ് എംഎല്‍എ ശ്രീ വി കെ പ്രശാന്ത് അധ്യക്ഷനായി.
ചടങ്ങിന് നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ കെ ആര്‍ ക്ലീറ്റസ്, പദ്മശ്രീ കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെയാണ് നൃത്തപരിപാടികള്‍ അരങ്ങേറുക. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ കൂത്തമ്പലത്തില്‍ പ്രഗത്ഭ കലാകാരികള്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, കഥക്, സാത്രി തുടങ്ങീ വിവിധങ്ങളായ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും.
പ്രവേശനം സൗജന്യം
തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…
തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…
തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…
കഴക്കൂട്ടം സൈനിക സ്കൂളിൽ "ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം" എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും…
https://youtu.be/7aX4CnbqY-w?si=Uk8sp-CdNjfP3voP
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3-1ന് പരാജയപ്പെടുത്തി അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറി. ശക്തമായ ആക്രമണവും മികച്ച ടീം പ്രകടനവും…