ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ ന്യൂയോർക്കിലെ യുണിസെഫ് സാംക്രമികേതര രോഗ വിദഗ്ധൻ റൗൾ ബർമിജോയാണ് അംഗീകാരം കൈമാറിയത്. കേരളത്തിലെ കുട്ടികളുടെ സാംക്രമികേതര രോഗങ്ങൾ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് കമ്മിഷനും യൂണിസെഫും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. എം.എൽ.എ മാരായ കെ.കെ ഷൈലജ, ശ്രീനിജൻ, ഡോ . സുജിത് വിജയൻ, സി.എച്ച് കുഞ്ഞാമ്പു എന്നിവർ സംസാരിച്ചു.

കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ആമുഖ പ്രഭാഷണവും യുണിസെഫിന്റെ റൗൾ ബർമിജോ മുഖ്യ പ്രഭാഷണവും നടത്തി. കമ്മിഷൻ അംഗം കെ.കെ ഷാജു ശുപാർശകൾ സംബന്ധിച്ച അവതരണം നടത്തി. സെക്രട്ടറി എച്ച് നജീബ് യോഗത്തിൽ നന്ദി പറഞ്ഞു. ചടങ്ങിൽ കമ്മിഷൻ അംഗങ്ങളായ ജലജമോൾ റ്റിസി, സിസിലിജോസഫ്, ഡോ. എഫ് വിൽസൺ, പി.ഷാജേഷ് ഭാസ്കർ , യുണിസെഫ് ഇന്ത്യൻ പ്രതിനിധി ഡോ.വിവേക് വീരേന്ദ്ര സിംഗ് കേരള-തമിഴ്നാട് കമ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ശ്യാം സുധീർ ബണ്ടി, സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് കൗഷിക് ഗാംഗുലി, കുട്ടികൾ, മാധ്യമ പ്രതിനിധികൾ, ബി.മോഹൻകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് സംസ്ഥാന ബാലാവകാശ കമ്മിഷനും യുണിസെഫും സംയുക്തമായി 2025 ൽ 5 കൺസൾട്ടേഷനുകൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളിലെ സാംക്രമികേതര രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും സംബന്ധിച്ച് കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, ആരോഗ്യ വിദഗ്ധർ എന്നിവരുമായാണ് ആദ്യം യോഗം നടത്തിയത്. തുടർന്ന് രാഷ്ട്രീയ കക്ഷിനേതാക്കൾ, യുവജനസംഘടനകൾ, വിദ്യാർത്ഥി സംഘടന നേതാക്കൾ എന്നിവരുമായി പ്രത്യേക യോഗം കൂടുകയുണ്ടായി. കുട്ടികളിലെ സാംക്രമികേതര രോഗങ്ങൾ സംബന്ധിച്ച് സാമൂഹിക ബോധവത്കരണം നടത്തുന്നതിൽ മാധ്യമങ്ങളുടെ പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്ത് അച്ചടി ദൃശ്യ-ശ്രവ്യ ഓൺലൈൻ മാധ്യമ പ്രതിനിധികളുമായി യോഗം നടത്തിയിരുന്നു. അതുപോലെ കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻ.ജി.ഒ കൾ, വിവിധ വകുപ്പ് മേധാവികൾ, ആരോഗ്യ വിദഗ്ധർ എന്നിവരുമായി ചർച്ച ചെയ്തു. തുടർന്ന് കേരള നിയമസഭ അംഗങ്ങൾ, സംസ്ഥാനതല കർത്തവ്യവാഹകർ, കുട്ടികൾ എന്നിവരുമായുള്ള ചർച്ചകൾക്കു ശേഷമാണ് സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച വിശദമായ ശുപാർശ സർക്കാരിന് സമർപ്പിക്കുന്നത്.

News Desk

Recent Posts

പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസുല (IISER) തിരുവനന്തപുരത്തിന്റെ ഡയറക്ടർ ആയി ചുമതലയേറ്റു

തിരുവനന്തപുരം, ജൂലൈ 9, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരത്തിന്റെ നാലാമത് ഡയറക്ടറായി പ്രൊഫ.…

12 hours ago

വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ്

തിരുവനന്തപുരം: വനംവകുപ്പിന്റെ നിയന്ര്ണതണത്തിലുള്ള സംസ്ഥാനത്തെ ഇക്കോ, വനശ്രി ഷോപ്പുകള്‍ കേന്ദ്രീകരിച്ച് വന്‍തട്ടിപ്പ് നടക്കുന്നതായി പരാതി. വനതെത ആശ്രയിച്ച് കഴിയുഉ്ല്‍പന്നങ്ങള്‍ക്ക് വിപണി…

13 hours ago

ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും

തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ 'വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്' തങ്ങളുടെ മുൻനിര ബ്രാൻഡുകളായ 'ജീപാസ്', 'റോയൽഫോർഡ്' എന്നിവ ഇന്ത്യൻ…

19 hours ago

കഴക്കൂട്ടം സൈനിക സ്കൂളിൽ ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയും കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചു

കഴക്കൂട്ടം സൈനിക സ്കൂളിൽ "ഭൂഗോള പ്രദക്ഷിണത്തെയും എവറസ്റ്റ് പര്യവേഷണത്തെയുംക്കുറിച്ചുള്ള സംഭാഷണം" എന്ന പേരിൽ പ്രചോദനാത്മകമായ ഒരു പ്രഭാഷണവും സംവേദനാത്മക സെഷനും…

3 days ago

അർജന്റീന സെമിയിൽ; സ്വിറ്റ്സർലൻഡിനെ 3-1ന് കീഴടക്കി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ 3-1ന് പരാജയപ്പെടുത്തി അർജന്റീന സെമി ഫൈനലിലേക്ക് മുന്നേറി. ശക്തമായ ആക്രമണവും മികച്ച ടീം പ്രകടനവും…

3 days ago