കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്‌സിയുമായി ചർച്ച നടത്താൻ *സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.*
പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. *ഇദ്ദേഹമാണ് കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസർ.*
*നഷ്‌ടപരിപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി* അധ്യക്ഷനായ സമിതി ചർച്ച ചെയ്യും.
*മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.*
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.