ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. നവംബർ 19-ന് കൊച്ചിയിലെ എംപെ‍ഡ ആസ്ഥാനത്ത് ചെയർമാൻ ഡോ. ഡി. വി. സ്വാമിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.  ജല ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ബ്ലൂ ഇക്കോണമി പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിലൂന്നിയ ഇത്തരം നൂതന ആശയങ്ങളും ഇടപെടലുകളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കുളവാഴയിൽ നിന്ന് ലളിതമായ ഗ്രാമീണ സാങ്കേതികവിദ്യകളിലൂടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകളാണ് ഫ്യൂച്ചർ കേരള മിഷൻ മുന്നോട്ടുവെച്ചത്. ഇത് ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും പുതിയ തൊഴിലവസരങ്ങളും വരുമാന മാർഗ്ഗങ്ങളും തുറന്നുനൽകും. ഇത്തരത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ ശാക്തീകരിക്കുന്നതിനൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്ന സഹകരണ മാതൃകകൾക്ക് വേണ്ട സാങ്കേതിക സഹായങ്ങളും പിന്തുണയും നൽകാൻ എംപെഡ തയ്യാറാണെന്ന് ഡോ. ഡി. വി. സ്വാമി വ്യക്തമാക്കി.  ശാസ്ത്രീയ ഗവേഷണങ്ങളെ കേരളത്തിലെ പ്രായോഗിക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഫ്യൂച്ചർ കേരള മിഷന്റെ ലക്ഷ്യമെന്ന് ചെയർമാൻ  വേണു രാജാമണി പറഞ്ഞു. ജന പങ്കാളിത്തവും സാങ്കേതികവിദ്യയും ഉപയോഗിച്ച് കൂട്ടായ പ്രവർത്തനങ്ങളിലൂടെ കുളവാഴയെ ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ തുടർനടപടികൾക്കായി നെറ്റ്ഫിഷ് (NETFISH-MPEDA), ഫ്യൂച്ചർ കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഒരു സംയുക്ത പ്രവർത്തന സംവിധാനം (വർക്കിംഗ് ഗ്രൂപ്പ്) രൂപീകരിക്കും. മൽസ്യത്തൊഴിലാളികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമായുള്ള സാമൂഹിക പരിശീലന പരിപാടികളും പൈലറ്റ് പ്രോജക്റ്റുകളും ഈ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി.

ഫ്യൂച്ചർ കേരള മിഷൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു, കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി അധ്യാപകർ , എംപെഡ, നെറ്റ്ഫിഷ്, ഐസിഎആർ-സിഫ്റ്റ്  എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഫ്യൂച്ചർ കേരള മിഷൻ പുറത്തിറക്കിയ ” കേരളത്തിലെ കുളവാഴ പ്രതിസന്ധി: വെല്ലുവിളികളും പരിഹാര മാർഗങ്ങളും ” എന്ന ഡിസ്കഷൻ പേപ്പർ
https://www.futurekerala.org.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.വിശദ വിവരങ്ങൾക്ക് 9495017901.

Web Desk

Recent Posts

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

17 minutes ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

2 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

2 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

2 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

20 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago