റൊമാനിയയിൽ തിളങ്ങി കേരളത്തിന്റെ കുട്ടികൾ: സ്പെഷ്യൽ ഒളിമ്പിക്സ് ജേതാക്കളെ അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടി

റൊമാനിയയിലെ ക്ലജ് നപോക്കയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഓപ്പൺ എക്യുപൈഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി രാജ്യത്തിന് അഭിമാനമായി മാറിയ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു. തിരുവനന്തപുരം പാങ്ങപ്പാറയിലെ ‘സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്’ സ്കൂളിലെ വിദ്യാർത്ഥികളാണ് അന്താരാഷ്ട്ര വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.
പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈ കുട്ടികൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും വലിയ അഭിമാനമാണ് നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിജയികൾ:-

  • വിഷ്ണു മോഹൻ: 120 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം. പവർ ലിഫ്റ്റിംഗിൽ 120 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്രനേട്ടവും വിഷ്ണു സ്വന്തമാക്കി. കൂടാതെ ബെഞ്ച് പ്രസ്സിലും ഡെഡ് ലിഫ്റ്റിലും ‘വേൾഡ് ലിഫ്റ്റർ’ എന്ന പദവിയും കരസ്ഥമാക്കി.
  • അലീന മേരി ഡാനിയൽ: 57 കിലോ വിഭാഗത്തിൽ സ്വർണ്ണമെഡൽ.
  • സഞ്ജു ഹരോൾഡ്: 59 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ.
  • വിഷ്ണു വിജയകുമാർ: 120 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ.

കുട്ടികൾക്ക് ദിശാബോധം നൽകിയ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും ടീം കോച്ചുമായ നിഖിൽ വി.എസ്, ടീം മാനേജരും വോക്കേഷണൽ ഇൻസ്ട്രക്റ്ററുമായ സുമമോൾ എം.വി എന്നിവരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്ക് മന്ത്രി കേക്ക് വിതരണം ചെയ്തു.

എസ് ഐ എം സി ഡയറക്ടർ
ബിന്ദു. എസ്, വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഇൻസ്‌ട്രക്ടർമാർ,അസിസ്റ്റന്റ് ടീച്ചേർമാർ, സ്പെഷ്യൽ ടീച്ചർമാർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…

19 minutes ago

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

2 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

2 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

2 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

20 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago