KERALA

തലസ്ഥാന നിവാസികൾക്ക് വിസ്മയ  കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന

ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ 2023 ഫെബ്രുവരി 5-ന് (ഞായർ) തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം (SKAT)  അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ  നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ  ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ   ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.  വ്യോമഭ്യാസ പ്രകടനത്തിൽ   പങ്കെടുത്ത സൂര്യകിരൺ ടീമിനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി  ഉപകാരം നൽകി ആദരിച്ചു.  വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ,  സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.    ഉദ്വേഗജനകവും കണ്ണഞ്ചിപ്പിക്കുന്നതുമായ എയ്‌റോബാറ്റിക്‌സ് കാണുന്നതിനായി വമ്പിച്ച ജനാവലിയാണ്  ശംഖുമുഖം കടൽതീരത്ത് എത്തിച്ചേർന്നത്. വ്യോമഭ്യാസത്തിൽ കൃത്യതയുള്ള ക്ലോസ് ഫോർമേഷന്റെ ഉജ്ജ്വലവും ഗംഭീരവുമായ പ്രദർശനം, പ്രൊഫഷണലിസം, പരസ്പരം കഴിവുകളിലെ ആത്മവിശ്വാസം എന്നിവ തെളിയിക്കുന്ന പ്രകടമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർമാർ എന്നറിയപ്പെടുന്ന സൂര്യ കിരൺ, ലോകത്തിലെ ഒമ്പത് എയർക്രാഫ്റ്റ് ഫോർമേഷൻ എയറോബാറ്റിക് ടീമുകളിൽ ഒന്നാണ് എന്ന പ്രത്യേകതയുമുണ്ട്. “സദൈവ് സർവോത്തം” (എല്ലായ്‌പ്പോഴും മികച്ചത്) എന്ന മുദ്രാവാക്യമുള്ള ടീമിന്റെ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ, യുവാക്കളെ സേവനത്തിൽ ചേരാൻ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ശേഷി പ്രകടമാക്കി.

വ്യോമഭ്യാസത്തിന് ശേഷം, സമന്വയവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന, വ്യോമസേനാ  ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് കൗതുകമായി. 

 ഗ്രൂപ്പ് ക്യാപ്റ്റൻ ജിഎസ് ധില്ലന്റെ നേതൃത്വത്തിലുള്ള സംഘം, എച്ച്എഎൽ (ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്) ഇന്ത്യയിൽ നിർമ്മിക്കുന്ന ലൈസൻസ് BAe (ബ്രിട്ടീഷ് എയ്റോസ്പേസ്) രൂപകൽപ്പന ചെയ്ത ഒൻപത് ഹോക്ക് Mk132 വിമാനങ്ങളാണ് സൂര്യ കിരൺ ടീമായി പറത്തുന്നത്. 1996-ൽ രൂപീകൃതമായ ഈ ടീം അന്നുമുതൽ ഇന്ത്യൻ വ്യോമസേനയുടെ “ആകാശത്തെ മഹത്വത്തോടെ തൊടൂ” എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നു. ഇന്ത്യയുടനീളവും നിരവധി വിദേശ രാജ്യങ്ങളിലും ടീം 600-ലധികം പ്രദർശനങ്ങൾ പൂർത്തിയാക്കി. സ്വർണ വിജയ് വർഷ്, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ ആഘോഷങ്ങൾക്കായി സംഘം വിവിധ ഫ്ലൈപാസ്റ്റുകളും നടത്തിയിട്ടുണ്ട്. ടീമിന്റെ മുദ്രാവാക്യം “എല്ലായ്പ്പോഴും മികച്ചത്” എന്നതാണ്. ക്രോസ് ഓവർ ബ്രേക്ക്, മുള്ളുവേലി ക്രോസ്, റോൾബാക്കുകൾ, സിൻക്രണസ് റോളുകൾ, ഇൻവെർട്ടഡ് വിക് എന്നിവ 17 ഡിസംബർ 22 ന് എയർഫോഴ്‌സ് അക്കാദമിയിലെ കമ്പൈൻഡ് ഗ്രാജുവേഷൻ പരേഡിൽ അവതരിപ്പിച്ചിട്ടുണ്ട്.

പരിപാടിയുടെ സുരക്ഷയ്ക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് C-427, C-441 എന്നീ രണ്ട് കപ്പലുകൾ കടലിൽ വിന്യസിച്ചിരുന്നു.

News Desk

Recent Posts

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

14 hours ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

15 hours ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

15 hours ago

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനം: കേരള പോലീസ് അസോസിയേഷൻ

ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…

1 week ago

മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ

*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…

1 week ago

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                          തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ്…

1 week ago