താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി; മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമൊരുക്കി നാന്‍സി റാണി
കൊച്ചി: എഴുപത്തിരണ്ടാം പിറന്നാളാഘോഷിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്ത നാന്‍സി റാണിയിലെ മമ്മൂക്ക പാട്ട് പുറത്തിറങ്ങി. ”മമ്മൂക്ക താരമാണെന്റെ പൊന്നിക്ക, രാജമാണിക്യമാണിക്ക, അഭിനയത്തിന്റെ പൂമുത്തായി” എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. സോണി മ്യൂസികിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. ദീപക് രാമകൃഷ്ണന്, ടിറ്റോ പി തങ്കച്ചന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് മനു ഗോപിനാഥ് ആണ് സംഗീതം നല്‍കിയത്. വിനീത് ശ്രീനിവാസന് ആലപിച്ച ഗാനരംഗങ്ങളില്‍ മമ്മൂട്ടിയുടെ കടുത്ത ആരാധികയായി അഹാന കൃഷ്ണകുമാര്‍ ആണ് അഭിനയിക്കുന്നത്.
അഹാന കൃഷ്ണകുമാര്‍, അര്ജുന് അശോകന്, അജു വര്‍ഗീസ്, ധ്രുവന്, ലാല്‍, ലെന, ശ്രീനിവാസന്, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, മാമുക്കോയ, വിശാഖ് നായര്‍, ഇന്ദ്രന്‍സ്, അബു സലീം, അനീഷ് ജി മേനോന്, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പോളി വില്‍സണ്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, സംഭാഷണം എന്നിവ മനു ജെയിംസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജോസഫ് മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രൊഡക്ഷന്‍സ്, കൈലാത്ത് ഫിലിംസ് എന്നിവയുടെ ബാനറില്‍ നൈന ജിബി പിട്ടാപ്പിള്ളില്‍, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, റോയ് സെബാസ്റ്റിയന് കൈലാത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് അവിചാരിതമായി സംവിധായകന് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയും, പ്രൊഡ്യൂസറുമായ നൈന ജിബി പിട്ടാപ്പിള്ളിലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തും.
പ്രോഗ്രാമര്‍: മനു ഗോപിനാഥ്, ജോയല്‍ ജോണ്‍സ്, അഡീഷണല്‍ പ്രോഗ്രാമിംഗ്: ജിഷ്ണു വിജയ്, റോഷന് സെബാസ്റ്റിയന്, മിക്സ്: കിരണ്‍ലാല്‍, ഗിറ്റാര്‍: റമീസ് സുലൈമാന്‍, റോക്കോര്‍ഡിംഗ്: 20ഡിബി സ്റ്റുഡിയോ ചെന്നൈ, റെക്കോര്‍ഡ്: അവിനാഷ് സതീഷ് എന്നിവരാണ് പിന്നണിയില്‍. ഛായാഗ്രഹണം: രാകേഷ് നാരായണന്, എഡിറ്റര്‍ അമിത് സി മോഹനന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, അമിത് സി മോഹനന്, അനുജിത് നന്ദകുമാര്‍, അഖില്‍ ബാലന്, കൃഷ്ണപ്രസാദ് മുരളി, അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, വി എഫ്എക്സ്: ഉജിത് ലാല്‍, അമീര്‍, പബ്ലിസിറ്റി ഡിസൈന്‍: ഉജിത്ലാല്, ഡിഐ: അമിത് സി മോഹനന്, ജോജോ പി ജോണ്‍, കലാസംവിധാനം: പ്രഭ കൊട്ടാരക്കര, വസ്ത്രാലങ്കാരം: കൃഷ്ണപ്രസാദ് മുരളി, ബിജു, മൃദുല മുരളി, ചമയം: മിട്ട ആന്റണി, സുബി വടകര, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രജീഷ് രാജ് ശേഖര്‍, പി ആര്: ടെന്‍ ഡിഗ്രി നോര്‍ത്ത് കമ്യൂണിക്കേഷന്‍സ്, വിഷ്വല്‍ പ്രൊമോഷന്: സ്നേക്പ്ലാന്റ്.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…