പ്രശാന്ത് നാരായണൻ വിട വാങ്ങി

KERALA NATIONAL NEWS TRIVANDRUM

മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു അന്തരിച്ച പ്രശാന്ത് നാരായണന്‍ പതിനഞ്ചാമത്തെ വയസ്സു മുതല്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയതാണ് പ്രശാന്ത്. മുപ്പതോളം നാടകങ്ങള്‍ എഴുതി. അറുപതില്‍പ്പരം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ മോഹന്‍ലാലിനേയും മുകേഷിനേയും ഉള്‍പ്പെടുത്തി ചെയ്ത ഛായാമുഖി എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

പ്രശാന്ത് നാരായണന്റെ ആകാശം എന്ന നാടക ശില്പശാലയില്‍ പ്രശാന്ത് നാരായണന്‍ സംസാരിക്കുന്നതിന്റെ ഫയല്‍ ചിത്രം ചുവടെ