കേരള കാര്ഷിക സര്വ്വകലാശാല 2023 അദ്ധ്യയന വര്ഷത്തിലെ ബിരുദ ദാന ചടങ്ങ് 2024 മെയ്
29, ബുധനാഴ്ച രാവിലെ 10:45 ന് തിരുവനന്തപുരം വെളളായണി കാര്ഷിക കോളേജില് വച്ച് നടത്തുന്നു. കേരള ഗവര്ണറും കാര്ഷിക സര്വ്വകലാശാല ചാന്സലറുമായ ശ്രീ. ആരിഫ് മുഹമ്മദ് ഖാന് മുഖ്യാതിഥിയായി പങ്കെടുക്കും. കാര്ഷിക സര്വ്വകലാശാല വൈസ് ചാന്സലര് ഡോ. ബി. അശോക് ഐ. എ. എസ്. ചടങ്ങിൽ സന്നിഹിതനാകും.
കാര്ഷികവും അനുബന്ധ വിഷയങ്ങളിലുമായി വിവിധ വിഭാഗങ്ങളില് നിന്ന് 972 വിദ്യാര്ത്ഥികള്
സര്ട്ടിഫിക്കറ്റുകള് ഏറ്റുവാങ്ങും. 66 ഗവേഷണ ബിരുദ സര്ട്ടിഫിക്കറ്റുകളും (പി.എച്ച്.ഡി), 302 ബിരുദാനന്തര
ബിരുദ സര്ട്ടിഫിക്കറ്ററുകളും, 527 ബിരുദ സര്ട്ടിഫിക്കറ്റുകളും, 77 ഡിപ്ലോമ സര്ട്ടിഫിക്കറ്റുകളും ചടങ്ങില് വിതരണം ചെയ്യും. എല്ലാ വിഭാഗങ്ങളിലും സ്തീ വിദ്യാര്ത്ഥിനികള് പുരുഷ വിദ്യാര്ത്ഥികളെക്കാള് അധികമുണ്ട്.
കൂടാതെ, 2019 ബാച്ചില് നിന്ന് ബി.എസ്.സി. (ഓണേഴ്സ് ) കാര്ഷികം, ബി.എസ്.സി. (ഓണേഴ്സ് )
ഫോറസ്മി, ബി.ടെക്. (അഗ്രി. എഞ്ചിനീയറിംഗ് ), ബി.എസ്.സി. (ഓണേഴ്സ് സി 8 ബി) ബി.ടെക്. (ഫുഡ്
എഞ്ചിനീയറിംഗ് & ടെക്നോളജി) എന്നിവയില് ഏറ്റവും കൂടുതല് മാര്ക്ക് നേടിയ വിദ്യാര്ത്ഥികൾക്ക് ‘സര്ദാര് പട്ടേല്- ഓട്ട്സ്ത്റാന്റിഗ് ഐ.സി.എ.ആര്. ഇന്സ്റ്റിറ്റൂഷന് അവാര്ഡ് * ന്റെ ഭാഗമായിട്ടുള്ള കോര്പ്പസ് പണമുപയോഗിച്ച് ഏര്പ്പെടുത്തിയ സ്വർണ്ണ മെഡലുകള് നല്കും. അഗ്രിക്കള്ച്ചര് ബിരുദ വിദ്യാര്ത്ഥികളില് ഒന്നാം റാങ്ക് നേടിയ വിദ്യാര്ത്ഥികൾക്ക് ഡോ. ടി.പി. മനോമോഹന്ദാസ് സ്മാരക എന്ഡോവ്മെന്റ് അവാര്ഡ് നല്കും. കാര്ഷിക കീടശാസ്ര വിഭാഗത്തില് ഒന്നാം റാങ്ക് നേടിയ ബിരുദാനന്തര ബിരുദ വിദ്യാര്ത്ഥിക്ക് ഡോ. എം.ആര്.ജി.കെ. നായര് സ്മാരക എന്ഡോവ്മെന്റ് അവാര്ഡും, പ്ലാന്റ് പാത്തോളജി വിഭാഗത്തില് ഏറ്റവും കൂടുതല് മാര്ക്ക് നേടിയ ബിരുദ-ബിരുദാനന്തര വിദ്യാര്ത്ഥികള്ക്ക് ഫെമി ജോസ് മെമ്മോറിയൽ മെറിറ്റ് അവാര്ഡും ചടങ്ങില് വിതരണം ചെയ്യം. കമ്മ്യൂണിറ്റി സയന്സ്, ഫോറസ്മി എന്നീ വിഭാഗങ്ങളിലെ ഗവേഷണ ബിരുദ വിദ്യാര്ത്ഥികളില് (പി.എച്ച്.ഡി) ഒന്നാം റാങ്ക് നേടിയവര്ക്ക് ഡോ. പി. കെ. ആര്. നായർ പ്രൈസ് നല്കും.
ഈ വര്ഷം മുതല് സര്വ്വകലാശാലയില് നിന്നും പുറത്തിറങ്ങുന്ന ബിരുദധാരികള്ക്ക് ഗ്രാന്റ്
തോണ്ടൺ ഭാരത് ഏര്പ്പെടുത്തുന്ന അഗ്രിബിസിനസ് പ്രോജക്ടകളില് ഇന്റേണ്ഷിപ്പ് ചെയ്യാനുള്ള അവസരം ലഭിക്കും. ഇരുപത്തിയഞ്ചോളം വിദ്യാര്ത്ഥികള്ക്ക് അവരുടെ താല്പ്പര്യമുള്ള മേഖലകളില് ഇന്റേണ്ഷിപ്പ് ചെയ്യാന് അവസരം ലഭിക്കും. കൂടാതെ കേരള സര്ക്കാരിന്റെ വേള്ഡ് ബാങ്ക് പ്രോജക്മായ കേരള കാര്ഷിക കാലാവസ്ഥ പ്രതിരോധ ശൃംഖല നവീകരണ പദ്ധതി അഥവാ കേര പദ്ധതി, കേരള അഗ്രി ബിസിനസ് കമ്പനി അഥവാ (8060) 48 എന്നീ പ്രോജക്ടകളുമായും സഹകരിക്കാനും അവസരമുണ്ട്.
നബാര്ഡ് ചെയര്മാന്, ശ്രീ. ഷാജി കെ.വി ക്ക് അന്നേ ദിവസം കാര്ഷിക സര്വകലാശാല
ആദരസൂചക ഡോക്ടറേറ്റ് നല്കും.
കാര്ഷിക സര്വ്വകലാശാലയില് നിന്ന് കാര്ഷിക വിഷയത്തില് ബിരുദാനന്തര ബിരുദം നേടിയ
ശ്രീ. ഷാജി കെ വി, 30 വര്ഷത്തിലേറെയായി ബാങ്കിംഗ് മേഖലയില് സമഗ്ര പരിചയം നേടിയ വ്യക്തിയാണ്. അദ്ദേഹം കാനറ ബാങ്കില് റീട്ടെയില് ബാങ്കിംഗ്, നയരൂപീകരണം തുടങ്ങിയ വിവിധ മേഖലകളില് സേവനമനുഷ്ടിച്ചിട്ടുണ്ട്. തുടര്ന്ന്, കേരള ഗ്രാമീൺ ബാങ്കിന്റെ എക്സിക്യൂട്ടീവ് ചെയര്മാനായും പിന്നീട് കാനറ ബാങ്കിന്റെ (സ്മാറ്റജി, പ്ലാനിംഗ്, ബിസിനസ് ഡെവലപ്പ്മെന്റ് ) ജനറല് മാനേജറായും പ്രവര്ത്തിച്ച. തുടര്ന്ന്, നബാര്ഡില് ചേര്ന്ന ശേഷം ബാങ്കിംഗ് നൂപ്പര്വിഷന്, ട്രഷറി പ്രവര്ത്തനങ്ങള്, റിസ്ക് മാനേജ്മെന്റ്റ് , ക്രെഡിറ്റ് എന്നിവയുടെ ചുമതല വഹിച്ചു. 2020 ഡിസംബര് മുതല് ശ്രീ. ഷാജി നബാര്ഡിന്റെ ചെയര്മാനും, ബോര്ഡ് ഓഫ് ഡയറക്ടര്ഴ്സിന്റെ സ്ഥിരം അംഗവുമാണ്. ഈ യോഗ്യതകള്ക്ക് പുറമേ, NABCONS, BRD, APRACA, NPCI തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ചെയര്മാനായും, ബോര്ഡ് ഓഫ് ഡയറക്ടേറ്റ് അംഗമായും പ്രവര്ത്തിച്ചവരുന്നു. കാര്ഷിക മൂല്യ ശൃംഖല ധനകാര്യ പ്രവര്ത്തക സമിതിയിലും, സോഷ്യല് സ്റ്റോക്ക് എക്സ്ചേഞ്ച് (സെബി) യുടെ സാങ്കേതിക ഗ്രൂപ്പിലും, കാര്ഷിക ബാങ്കിംഗ് കോളേജ് പൂനെ, ഉപദേശക സമിതി (സി.എ.ബിയിലും അംഗമായും പ്രവര്ത്തിച്ച. ഐ.ഐ.എം അഹമ്മദാബാദില് നിന്ന് പബ്ലിക് മാനേജെന്റ് ആന്റ് പോളിസിയില് പി.ജി. ഡിപ്ലോമ നേടിയ ശ്രീ. ഷാജി കെ.വി, ഇപ്പോള് ഇന്ത്യന് ഇന്സ്റ്റിറ്റൂട്ട് ഓഫ് മാനേളെന്റ്, കോഴിക്കോടില് നിന്നും ഫിനാന്സ്, അക്കനണ്ടിംഗ് ആന്റ് കൺട്രോൾ എന്ന വിഷയത്തിൽ പി.എച്ച്.ഡി. തീസിസ് സമര്പ്പിക്കുന്ന ഘട്ടത്തിലാണ്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…