Categories: KERALANATIONALNEWS

കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം; പ്രവേശനം 60 പേര്‍ക്ക്

കൊച്ചി: പത്താംക്ലാസ്, പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേര്‍ക്ക് കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സൗജന്യ റസിഡന്‍ഷ്യല്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായി ഭാവി വിദ്യാഭ്യാസം പരിചയപ്പെടുത്തുക, വിദ്യാര്‍ത്ഥികളെ സര്‍വകലാശാല  പഠനത്തിനായി സജ്ജമാക്കുക, നേതൃത്വപാടവശേഷി വികസിപ്പിക്കുക, യുവനേതൃത്വനിരയെ വാര്‍ത്തെടുക്കുക എന്നീ ലക്ഷ്യത്തോടെയാണ് സമ്മര്‍ സ്‌കൂള്‍ ആരംഭിക്കുന്നത്.  പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തവും നവീനവുമായ പഠനാനുഭവം സമ്മാനിക്കുന്നതിനായി ടെക്നോളജി അവബോധം, നൂതനാശയം, ബജറ്റ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റ്, ലൈഫ്സ്‌കില്‍സ്,വ്യക്തിത്വ വികസനം, ക്രൈം ഇന്‍വെസ്റ്റിഗേഷന്‍,ഡിസൈന്‍ തിങ്കിങ് തുടങ്ങിയവ ആസ്പദമാക്കിയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സമ്മര്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ ഞാന്‍ എന്തുകൊണ്ട് അര്‍ഹനാണ്- പാഷന്‍, ജിജ്ഞാസ, പഠിക്കാനുള്ള താത്പര്യം എന്നിവ പ്രകടമാക്കുന്ന മലയാളത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 16ന് മുമ്പ് സമര്‍പ്പിക്കണം.  20 ദിവസം നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ റസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, ഇന്‍ട്രാക്ടീവ് ആക്ടിവിറ്റീസ് തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കും. 

‘വ്യാവസായികാധിഷ്ടിത വിദ്യാഭ്യസം, സംരംഭകത്വം വളര്‍ത്തുക, സാമൂഹ്യപ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി ഫ്യൂച്ചര്‍ കേരള മിഷനിലൂടെ നടത്തുന്നത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പരിചയപ്പെടുത്തുന്നതിനൊപ്പം ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങള്‍ നേരിടാനുള്ള ലൈഫ് സ്‌കില്‍സും ആത്മവിശ്വാസവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുകയും നാളെയുടെ നല്ല നേതാക്കളെ വാര്‍ത്തെടുക്കുകയുമാണ് സമ്മര്‍ സ്‌കൂളിന്റെ ലക്ഷ്യം’- ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ വേണു രാജമണി പറഞ്ഞു.

പ്രോഗ്രാമിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവി സംബന്ധിച്ച് മികച്ച തീരുമാനം കൈക്കൊള്ളുവാനും പാഷനും സാധ്യതകളും കണ്ടെത്തി ഉന്നതവിദ്യാഭ്യാസത്തിന് അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുത്ത് മികച്ച കരിയറിലേക്ക് പ്രവേശിക്കുവാനും സാധിക്കുമെന്ന്  ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയുള്ള ഭാവിസമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി യൂണിവേഴ്സിറ്റിതലത്തില്‍ സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ സമ്മര്‍ ക്യാംപ് കേരളത്തിലെ പുതുതലമുറയ്ക്ക് വേറിട്ട അനുഭവമാകുമെന്നും ടോം അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് -7034043600.

Web Desk

Recent Posts

നാടിന് നന്മകളുമായി”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”. ചിത്രീകരണം പുരോഗമിക്കുന്നു

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു.…

2 hours ago

മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥികളുടെ IoT കോഴ്സ് ആരംഭിച്ചു

കഴക്കൂട്ടം മരിയൻ എൻജിനീയറിങ് കോളേജിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി നടത്തുന്ന 14 ദിവസത്തെ ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് വർക്ക്…

16 hours ago

ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ:മന്ത്രി വി ശിവൻകുട്ടി

ഈ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…

18 hours ago

സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു

സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. എൽ പി…

18 hours ago

ഷാജി. എൻ. കരുൺ  അനുസ്മരണം, ചലച്ചിത്ര പ്രദർശനം

തിരുവനന്ത പുരം:   ഫിൽക്ക -     പ്രിയദർശിനി - ബീം ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ ജൂൺ 5 വ്യാഴാഴ്ച 3 :…

19 hours ago

പ്രവേശനോത്സവം, പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത്: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു#പ്രവേശനോത്സവം പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍…

22 hours ago