ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിക്കത്ത് നല്‍കി. ആരോഘ്യ പ്രശ്നങ്ങള്‍ കാരണമാണ് രാജിവച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. 2027 വരെ കാലാവധി ബാക്കി നില്‍ക്കെയാണ് സ്ഥാനമൊഴിയുന്നത്. രാജ്യത്തെ രണ്ടാം റാങ്കുള്ള പദവിയില്‍ നിന്നുമുള്ള രാജി വലിയ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉടനെ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ടി വരും.