കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 ലെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള രണ്ട് അധ്യാപകർ പുരസ്കാര പട്ടികയിൽ ഇടം നേടി. തിരുവനന്തപുരം കല്ലറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കിഷോർകുമാർ എം.എസ്, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി (ഐഐഎസ്ടി) സീനിയർ പ്രൊഫസറും അസോസിയേറ്റ് ഡീനുമായ പ്രൊഫ. മനോജ് ബി.എസ് എന്നിവരാണ് മലയാളികളായ പുരസ്കാര ജേതാക്കൾ
