ഇന്ത്യൻ വ്യോമസേനക്കായി കാർഗോ ഡ്രോൺ പ്രദർശനവും സമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു

ദക്ഷിണ വ്യോമസേന ആസ്ഥാനം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICCI) യുമായി സഹകരിച്ച്  ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപുകൾക്കുമുള്ള സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും  വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങൾക്കുമുള്ള  ‘കടൽമാർഗ കാർഗോ ഡ്രോണുകൾ’ എന്ന വിഷയത്തിൽ ഒരു വ്യവസായ  ഔട്ട് റീച്ച് പ്രോഗാമും  പ്രദർശനവും ഇന്ന് (ഒക്ടോബർ 31) തിരുവനന്തപുരത്ത്  സംഘടിപ്പിച്ചു. വ്യോമസേനാ ഉപമേധാവി  എയർ മാർഷൽ നർമ്ദേശ്വർ തിവാരി പരിപാടി ഉദ്ഘാടനം ചെയ്തു, ദക്ഷിണ വ്യോമസേന മേധാവി   എയർ മാർഷൽ മനീഷ് ഖന്ന മുഖ്യപ്രഭാഷണം നടത്തി.

     പ്രതിരോധ മന്ത്രാലയം (MOD), ഇന്ത്യൻ സായുധ സേനയുടെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (HQ IDS), തീരസംരക്ഷണ സേന, അക്കാദമിയ, ഈ രംഗത്തുള്ള വിദഗ്ധർ, സ്വകാര്യ വ്യവസായത്തിൽ നിന്നുള്ള  പങ്കാളികൾ എന്നിവരെ ഈ  പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു.    ദ്വീപ് പ്രദേശങ്ങളിൽ ഇന്ത്യൻ വ്യോമസേനയുടെ ആവശ്യകതകൾ നിറവേറ്റുന്നതിൽ ഡ്രോണുകൾ,  അനുബന്ധ സാങ്കേതികവിദ്യകൾ  എന്നിവയുടെ ഫലപ്രദമായ ഉപയോഗത്തിനായുള്ള  സങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും സഹകരണം വളർത്തുന്നതിനും പങ്കാളികളുമായി തന്ത്രപരമായ ചർച്ചക്കുമുള്ള   വേദിയായി ഈ പരിപാടി മാറി.

     വ്യോമസേനയുടെ പ്രവർത്തന ആവശ്യകതകളെയും ഭാവി ആവശ്യങ്ങളെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിക്കൊണ്ട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥരുമായും സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് ഈ പരിപാടി സൗകര്യമൊരുക്കി. വ്യോമസേനയുടെ വിശാലമായ ആവശ്യകതകൾ വിശദീകരിക്കുന്നതിനും, പദ്ധതിയുടെ വ്യാപ്തി പങ്കാളികൾക്ക്  വ്യക്തമാക്കുന്നതിനും പരിപാടി സഹായകമായി. ഇന്ത്യൻ വ്യോമസേന, സംസ്ഥാന ഏജൻസികൾ, അക്കാദമിക് മേഖല എന്നിവയുമായുള്ള പങ്കാളിത്ത അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു പൊതു വേദിയാകാൻ ഈ പരിപാടിക്ക് സാധിച്ചു. ഇതിലൂടെ, ഡ്രോൺ സാങ്കേതികവിദ്യയുടെ മേഖലയിൽ സ്വാശ്രയത്വം, നവീകരണം, സാങ്കേതിക പുരോഗതി എന്നിവയ്ക്കായി വ്യവസായത്തെയും ഗവേഷണ സ്ഥാപനങ്ങളെയും മികച്ച രീതിയിൽ സജ്ജമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യൻ വ്യോമസേനയ്ക്കുള്ള ഡ്രോൺ ആപ്ലിക്കേഷനുകളിലെ നവീകരണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും അക്കാദമിക്, വ്യവസായം, ഇന്ത്യൻ വ്യോമസേന എന്നിവയ്ക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ത്യൻ വ്യോമസേനയുടെ ഒരു മുൻനിര പരിപാടിയാണ് മെഹർ ബാബ കോമ്പറ്റീഷൻ (എം.ബി.സി). 2018 ഒക്ടോബറിലാണ് എം.ബി.സി ആദ്യമായി വിഭാവനം ചെയ്തത്.  ഇതുവരെ മൂന്ന് പതിപ്പുകൾ നടന്നിട്ടുണ്ട്. എംബിസി-1, എംബിസി-2 എന്നിവ ഇതിനകം പൂർത്തിയായിട്ടുണ്ട്, എംബിസി-3 പുരോഗമിക്കുകയാണ്. എംബിസി-4 ന്റെ പ്രമേയം “കടൽ മാർഗ കാർഗോ ഡ്രോണുകൾ” എന്നതാണ്. ദീർഘദൂരങ്ങളിൽ, പ്രത്യേകിച്ച് ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലേക്കും വിവിധ പേലോഡുകൾ വഹിക്കാൻ കഴിവുള്ള കാർഗോ ഡ്രോണുകൾ വികസിപ്പിക്കുക, പരീക്ഷിക്കുക, പ്രവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. സമയബന്ധിതവും കാര്യക്ഷമവും സുസ്ഥിരവുമായ ദ്വീപ് കണക്റ്റിവിറ്റിക്കായി ഒരു സാങ്കേതിക-ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദ്വീപ് പ്രദേശങ്ങൾക്കിടയിൽ സൈനിക സാമഗ്രികളും മറ്റ് അവശ്യ സാധനങ്ങളും  വിതരണം ചെയ്യുന്നതിനും ചരക്കുനീക്ക ഉപായങ്ങൾ ഉറപ്പാക്കുന്നതിനും ദീർഘദൂര –  കൂടുതൽ  ഭാരം വഹിക്കാൻ ശേഷിയുള്ള കാർഗോ ഡ്രോണുകളുടെ സാധ്യതകൾ തിരിച്ചറിയുന്നതിന് ഈ മേഖലയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിവരങ്ങൾ ശേഖരിക്കുന്നു .

Web Desk

Recent Posts

ജി സുധാകരൻ വീണ്ടും udf വേദിയിൽ

സിപിഎമ്മുമായി ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരൻ വീണ്ടും യൂ ഡി എഫ് വേദിയിൽ . ടി. ജെ ചന്ദ്രചൂഢൻ…

1 day ago

ലേഡി വിത്ത് ദ വിങ്സ്.സത്രീപക്ഷ സിനിമയുമായി സ്ത്രീ സംവിധായിക .

തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സ്ത്രീ സംവിധായിക. ചിത്രത്തിൻ്റെ നിർമ്മാണവും, സംവിധാനവും കൂടാതെ, ചിത്രത്തിൻ്റെ…

1 day ago

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം : പൊതുവിതരണ വകുപ്പ് ജീവനക്കാരെ മന്ത്രി ജി.ആർ. അനിൽ അഭിനന്ദിച്ചു

നവംബർ 1 ന് കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്ന അവസരത്തിൽ ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകുന്നതിന് സജീവമായ പങ്കാളിത്തംവഹിച്ച…

1 day ago

ഐസർ തിരുവനന്തപുരം പതിനേഴാം സ്ഥാപക ദിനം ആഘോഷിച്ചു

ഐസർ തിരുവനന്തപുരത്തിൻ്റെ പതിനേഴാം സ്ഥാപക ദിനം ഒക്ടോബർ 30 ന് ആഘോഷിച്ചു. 2008-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഐസർ തിരുവനന്തപുരം,…

2 days ago

ചോദ്യം ചോദിക്കാൻ ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യം: സ്പീക്കർ എ.എൻ ഷംസീർ

നിർമിത ബുദ്ധിയുടെ കാലത്ത് ചോദ്യം ചോദിക്കാൻ തയ്യാറാകുന്ന ആർജ്ജവമുള്ള തലമുറയാണ് നാടിന് ആവശ്യമെന്ന് സ്പീക്കർ എ.എൻ ഷംസീർ. അരുവിക്കര മണ്ഡലത്തിലെ…

2 days ago

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ

വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്. യുവജനങൾക്കുള്ള കണക്ട് ടു വർക്ക്…

2 days ago