സെഖോൺ ഇന്ത്യൻ വ്യോമസേനാ  മാരത്തൺ 2025 ന്റെ ആദ്യ പതിപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ചു

സെഖോൺ ഇന്ത്യൻ വ്യോമസേനാ മാരത്തണിന്റെ (സിം-2025) ആദ്യ പതിപ്പ് ഇന്ന് (നവംബർ 02) രാജ്യത്ത് 62  കേന്ദ്രങ്ങളിൽ  സംഘടിപ്പിച്ചു.

1971 ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരതയ്ക്ക് ഇന്ത്യയുടെ പരമോന്നത യുദ്ധകാല പുരസ്കാരമായ പരംവീര ചക്ര  ലഭിച്ച ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിൻ്റെ സ്മരണയ്ക്കായാണ് ഈ മാരത്തൺ
(സിം 2025) സംഘടിപ്പി ക്കുന്നത്.

രാജ്യത്തുടനീളം കായികക്ഷമതയും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ വ്യോമസേനയുടെ ചലനാത്മകത, അച്ചടക്കം, ചൈതന്യം എന്നിവയെ പ്രതിനിധീകരിക്കുന്നതുമാണ് ഈ ഓട്ടം.

തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേന യുടെ ആഭിമുഖ്യത്തി ലാണ് സെഖോൺ മാരത്തണിൻ്റെ
തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ചത്.

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന,  മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യുകയും പങ്കെടുക്കുന്നവരുടെ ആവേശത്തിനും കായികക്ഷമതയ്ക്കും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ വ്യോമസേന യുടെ പ്രധാന മൂല്യ ങ്ങളായി ശാരീരിക ക്ഷമതയുടെയും അച്ചടക്കത്തിന്റെയും പ്രാധാന്യത്തെ ക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, രാജ്യത്തിന്റെ വ്യോമ യോദ്ധാക്കളെ നിർവചിക്കുന്ന അചഞ്ചലമായ ചൈതന്യം, വീര്യം, പ്രതിരോധശേഷി എന്നിവയാണ് സെഖോൺ മാരത്തൺ പ്രതീകവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ വിജയികളെ ആദരിച്ചു കൊണ്ടാണ് പരിപാടി അവസാനിച്ചത്.

സംസ്ഥാനത്തുടനീളമുള്ള 1500 പേർ മാരത്തണിൽ പങ്കെടുത്തു.  വ്യോമസേനാ ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ , പ്രാദേശിക റണ്ണിംഗ് ക്ലബ്ബുകൾ, വിദ്യാർത്ഥി കൾ, ഫിറ്റ്‌നസ് പ്രേമികൾ എന്നിവരുടെ ആവേശകരമായ പങ്കാളിത്തം മാരത്തൺ ശ്രദ്ധേയമാക്കി.  എല്ലാ പ്രായത്തിലും, കായിക ശേഷിയിലുമുള്ള പങ്കാളികൾക്ക് അനുയോജ്യമായ രീതിയിൽ 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സിം-2025 സംഘടിപ്പിച്ചത്.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

1 week ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

1 week ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

1 week ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

2 weeks ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

2 weeks ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

2 weeks ago