കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്.
കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനം പൂർണ്ണമായും സ്തംഭിച്ചേക്കും. രാവിലെ രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ഉച്ചയ്ക്ക് ജന്തർ മന്തറിൽ പ്രതിഷേധവും നടക്കും.
സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ്പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള പത്ര പ്രവർത്തക യൂണിയൻ പണിമുടക്കിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…