‘സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി‘ ഒക്ടോബർ 9ന് നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപിയും എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ഇന്ദു ഗോപനും ചേര്‍ന്ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകനായ മുരളീകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്.
സിനിമയും ജീവിതവും ഇടകലർന്നുവരുന്ന ആത്മകഥാ കഥനമാണ് സിനിമാ ടാക്കീസ്. ദൂരദർശൻ, വീസിആർ കാലം തൊട്ടുള്ള മലയാളിയുടെ കാഴ്ചശീലം കൂടി ഇതിൽ കടന്നുവരുന്നു. മാതൃഭൂമി ഓൺലൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാരിൽ നിന്ന് ലഭിച്ച പിന്തുണയാണ് സിനിമാ ടാക്കീസിനെ പുസ്തകരൂപത്തിലേക്ക് എത്തിച്ചതെന്ന് മുരളീകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ധ്വനി ബുക്സാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചത്. പുസ്തക കവറിലേക്ക് ചെറുകുറിപ്പുകൾ എഴുതിയ ഏബ്രിഡ് ഷൈൻ, ശ്രീബാല കെ മേനോൻ കവർ പ്രകാശനം ചെയ്ത നിവിൻ പോളി, റിമ കല്ലിങ്ങൽ എന്നിവരെ മുരളികൃഷ്ണന്‍ നന്ദി അറിയിക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…