*പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉയരുമ്പോൾ കുട്ടികളുടെ കളിസ്ഥലങ്ങൾ ഇല്ലാതാകരുത്: വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വർക്കല മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾ കൂടി. നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, കിഴക്കനേല എൽ പി സ്കൂൾ എന്നിവിടങ്ങളിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പുല്ലൂർമുക്ക് എം എൽ പി സ്കൂളിൽ ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും നടത്തി. കുട്ടികളുടെ പാഠ്യ നിലവാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് റസിഡൻഷ്യൽ പരിശീലനം നൽകുമെന്ന് മന്ത്രി പറഞ്ഞു. വി. ജോയി എംഎൽഎ പരിപാടികളിൽ അധ്യക്ഷനായി.
നാവായിക്കുളം ഗവ. എച്ച്. എസ്. എസ്സിൽ മൂന്ന് നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ 7 ക്ലാസ് മുറികൾ,6 ലാബ് മുറികൾ, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആറ് ബാച്ചുകളിലായി 390 കുട്ടികളാണ് ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇവിടെ പഠിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ രണ്ട് നിലകളിലായി 8 ക്ലാസ് മുറികളോടുകൂടിയ കെട്ടിട സമുച്ചയമാണ് കിഴക്കനേല എൽ പി എസ്സിൽ നിർമ്മിച്ചത്. നേഴ്‌സറി, എൽ. പി. വിഭാഗങ്ങളിൽ 333 വിദ്യാർഥികളാണ് സ്കൂളിലുള്ളത്.
പുല്ലൂർമുക്കിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് ഗവണ്മെന്റ് എം. എൽ. പി. എസ്. 150 കുട്ടികൾ പഠിക്കുന്ന ഇവിടെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒരു കോടി മുപ്പത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി എട്ട് ക്ലാസ്സ്‌മുറികളാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാവുക.
കാട്ടുപുതുശ്ശേരി എസ് എൻ വി യു പി സ്കൂളിൽ നിർമിച്ച കിച്ചൻ കം സ്റ്റോർ റൂം, വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ്, ശുചിമുറി ബ്ലോക്ക് തുടങ്ങി വിവിധ പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വിജയലക്ഷ്മി രചിച്ച ‘മഴത്തുള്ളികൾ’ എന്ന കവിത സമാഹാരവും, സിഡിയും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…
രണ്ടു ദിവസമായി തിരുവനന്തപുരം ശ്രീരാഗം ഓഡിറ്റോറിയത്തിൽ (പ്രൊ. വിക്ടർ ലൂയിസ് ആന്തുവാൻ നഗർ) നടന്നുവന്ന ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ്…