GOVERNANCE

കത്ത് വിവാദത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍; എം ബി രാജേഷ് സമരക്കാരുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമരക്കാരുമായി ചര്‍ച്ച നടത്തും. സമരം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളോട് നാളെ വൈകീട്ട് അഞ്ച് മണിക്ക് ചര്‍ച്ചയ്ക്ക് എത്താനാണ് നിര്‍ദേശം.

അതേസമയം തന്റെ പേരിലുള്ള കത്ത് വ്യാജമെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇന്നലെ ഓംബുഡ്സ്മാനു മുന്നില്‍ ഹിയറിങ്ങിന് ഹാജരായപ്പോഴാണ് മേയര്‍ നിലപാട് ആവര്‍ത്തിച്ചത്. യഥാര്‍ഥ കത്തുണ്ടെങ്കില്‍ ഹാജരാക്കാന്‍ പരാതിക്കാരന് ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ സുധീര്‍ ഷാ പാലോടാണ് പരാതിക്കാരന്‍.

കത്ത് സംബന്ധിച്ച്‌ അന്വേഷണം നടത്തി നടപടിയെടുക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ ഹിയറിങ്ങിലാണ് ഇരുവരും ഹാജരായത്.

News Desk

Recent Posts

ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനവുമായി ‘മിഷൻ 100കെ’ പദ്ധതിക്ക് തുടക്കം

പരിശീലനത്തിന് നേതൃത്വം നൽകുന്നത് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയും തിരുവനന്തപുരം, 22 ജൂലൈ 2026: കേരളത്തിലെ ഒരു…

20 hours ago

കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് മന്ത്രി നിർവഹിച്ചു

സംസ്ഥാന ഭൂജലവകുപ്പ് പുതുതായി വാങ്ങിയ അത്യാധുനിക കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് അമ്പലമുക്ക് ജലവിജ്ഞാനഭവനിൽ ജലവിഭവ…

20 hours ago

IISER തിരുവനന്തപുരം 14-ാമത് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (ഐസർ തിരുവനന്തപുരം) 14-ാമത് ബിരുദദാന ചടങ്ങ് 2026 ജൂലൈ…

1 day ago

ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ അഭിമുഖം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യനികേതൻ സി.ബി.എസ്.സി സ്‌കൂളിൽ 2026-27 അധ്യയന വർഷം ഒഴിവുള്ള…

1 day ago

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സിലേയ്ക്ക്…

1 day ago

സൗജന്യ പി.എസ്.സി പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പ്ലസ്…

1 day ago