പാറശ്ശാല മണ്ഡലത്തിലെ സ്‌കൂളുകളിലേക്കുള്ള ലൈബ്രറി പുസ്തക വിതരണം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിലും പൊതുവായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും നടക്കുന്നത് വന്‍വികസനമെന്ന് ധനകാര്യ വകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍. പാറശ്ശാല മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്കും ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അക്ഷരമധുരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയില്‍ ഇത്രയേറെ നിക്ഷേപവും വികസനവും നടന്ന കാലഘട്ടം മുമ്പുണ്ടായിട്ടില്ല. ഉന്നതവിദ്യാഭാസമേഖലയിലും വന്‍മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്‌പോലെ ഇന്ത്യയിലേക്ക് വന്ന് പഠനം നടത്താവുന്ന നിലവാരമുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ട് എന്ന് തെളിയിക്കപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. പൊതുകാര്യങ്ങളെപ്പറ്റിയുള്ള അറിവുണ്ടാക്കാന്‍ ഏറ്റവും പ്രധാനമാണ് വായനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാറശ്ശാല നിയോജകമണ്ഡലത്തില്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ നടപ്പാക്കിവരുന്ന സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയായ ‘സൂര്യകാന്തി’-യുടെ ഭാഗമായി വിദ്യാര്‍ത്ഥികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച ‘അക്ഷരമധുരം’ എന്ന പദ്ധതിയുടെ ഭാഗമായാണ് പുസ്തകവിതരണം നടന്നത്. സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ചാണ് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 79 പൊതുവിദ്യാലയങ്ങള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കിയത്. ധനുവച്ചപുരം ഗവ ഇന്റര്‍നാഷണല്‍ ഐറ്റിഐ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. സര്‍വ്വശിക്ഷാ കേരള സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാല്‍കൃഷ്ണന്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എസ് നവനീത് കുമാര്‍, ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി പത്മകുമാര്‍, കൃഷ്ണകുമാര്‍, എം എസ് പ്രശാന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…