Categories: KERALANEWSTRIVANDRUM

വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ

തിരുവനന്തപുരം: വിശ്വാസികളുടെ പ്രധാന ആരാധനാമൂർത്തി ആയ ഗണപതി ഭഗവാനെ മിത്തായി ചിത്രീകരിച്ച സ്പീക്കർ വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞ് ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ആർ. പ്രശാന്തൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. ജയകുമാർ , ഇടവനശ്ശേരി സുരേന്ദ്രൻ , യൂണിയൻ നേതാക്കളായ എസ് ലാലു , അനിൽകുമാർ , അജയകുമാർ , സജി കുമാർ , കൊട്ടാരക്കര ശശികുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 10 , 11 തീയതികളിൽ തിരുവല്ലയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

Web Desk

Recent Posts

ഉഷ്ണ തരംഗ സാഹചര്യം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6…

18 hours ago

ഏഷ്യയിലെ മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്. മൂന്നാര്‍: ട്രിപ്പ്…

18 hours ago

മരണമടഞ്ഞയാളിന് തപാല്‍ വോട്ട്: കോണ്‍ഗ്രസ് പരാതി നല്‍കിയ ബിഎല്‍ഒ, ഇആര്‍ഒ മാര്‍ക്കെതിരെ നടപടി വേണം

തിരുവനന്തപുരം: മരണമടഞ്ഞവരുടെ പേരില്‍ 'വീട്ടില്‍ വോട്ട് ' ചെയ്യാന്‍ നടന്ന ശ്രമത്തെ കോണ്‍ഗ്രസ് തടഞ്ഞു. തിരുവനന്തപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ…

2 weeks ago

പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്തിന്റെ വികസന കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി…

3 weeks ago

ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓഫീസ് വിവരങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പോലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി.…

3 weeks ago

കേരളത്തിൽ നാളെ (April 10) ചെറിയ പെരുന്നാൾ

മലപ്പുറം പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത…

3 weeks ago