പൂക്കളം തീര്‍ത്തും ഊഞ്ഞാലാടിയും ഇത്തവണത്തെ ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് മന്ത്രിമാര്‍. ടൂറിസം വകുപ്പ് ഡയറക്ട്രേറ്റില്‍ സജ്ജമാക്കിയ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങാണ് മന്ത്രിമാരുടെ ആഘോഷ വേദിയായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. എ. മുഹമ്മദ് റിയാസ്, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. ടൂറിസം ഡയറക്ട്രേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ആന്റണി രാജുവും ആടി. എം.എല്‍എ മാരായ വി. ജോയി, ജി. സ്റ്റീഫന്‍, വി. കെ. പ്രശാന്ത്, ഐ.ബി. സതീഷ് എന്നിവര്‍ ഒപ്പം ചേര്‍ന്നതോടെ ആഘോഷം കളറായി. ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഓണം വാരാഘോഷത്തിന്റെ ലോഗോ മന്ത്രിമാര്‍ പ്രകാശനം ചെയ്തു.

Back To Top
error: Content is protected !!