ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ൽ സെപ്റ്റംബർ 5നകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്‌ളോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ യോഗ്യത. അല്ലെങ്കിൽ ജേണലിസം, പബ്‌ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 35 വയസ്. 2024 മാർച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in ൽ ലഭ്യമാണ്.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്‍ണമായി അര്‍ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്‍ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…