ഓണം വാരോഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണം

ഓണം വാരോഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിലും സെപ്റ്റംബർ രണ്ട് ഉച്ചയ്ക്ക് 02.00 മണി മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി ഐ.ജി.പി&പോലീസ് കമ്മീഷണർ നാഗരാജു ചകിലം ഐ.പി.എസ് അറിയിച്ചു.ഘോഷയാത്ര കടന്നു പോകുന്ന കവടിയാർ-വെള്ളയമ്പലം -മ്യൂസിയം -ആർ.ആർ ലാമ്പ് -പാളയം -സ്പെൻസർ -സ്റ്റാച്യു – ആയുർവേദകോളേജ് -ഓവർ ബ്രിഡ്ജ് പഴവങ്ങാടി കിഴക്കേകോട്ട വെട്ടിമുറിച്ച കോട്ട -മിത്രാനന്തപുരം പടിഞ്ഞാറേക്കോട്ട ഈഞ്ചയ്ക്കൽ വരെയുള്ള റോഡിൽ യാതൊരു വാഹന – പാർക്കിഗും അനുവദിക്കില്ല. നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ വാഹനങ്ങൾ കടത്തി വിടില്ല.

വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന വിധം

എം.സി റോഡിൽ നിന്നും തമ്പാനൂർ,കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കുടപ്പനകുന്ന് പേരൂർക്കട – പൈപ്പിൻമൂട് – ശാസ്തമംഗലം -ഇടപ്പഴിഞ്ഞി – ജഗതി – തൈക്കാട് വഴിയോ, പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക് ഊളമ്പാറ-ശാസ്തമംഗലം വഴി പോകേണ്ടതാണ്.

ദേശീയപാതയിൽ കഴക്കൂട്ടം ഭാഗത്തു നിന്നും ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഉള്ളൂർ – മെഡിക്കൽ കോളേജ് – കണ്ണമ്മൂല – പാറ്റൂർ – വഞ്ചിയൻ ഉപ്പ് തകരപറമ്പ് ഫഓവർ കിള്ളിപ്പാല വഴി പോകേണ്ടതാണ്.

നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കട – പൈപ്പിൻമൂട് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി – വഴുതക്കാട് – തൈക്കാട് വഴിയോ, പേരൂർക്കട – പൈപ്പിൻ മൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.

പേട്ട ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ കിളിരിപ്പാലം വഴി പോകേണ്ടതാണ്.
തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.

തമ്പാനൂർ,കിഴക്കേകോട്ട ഭാഗത്തുനിന്നും എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങൾ വഴുതക്കാട് എസ്.എം.സി – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിൻമൂട് – പേരൂർക്കട-കുടപ്പനകുന്ന് – മണ്ണന്തല വഴി പോകേണ്ടതാണ്.

തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്നും ഉള്ളൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിള്ളിപ്പാലം-ചൂരക്കാട്ട് പാളയം തകരപറമ്പ് ഫ്ലൈഓവർ കിടാട്-വഞ്ചിയൂർ-പാറ്റൂർ-പള്ളിമുക്ക് കുമാരപുരം മെഡിക്കൽകോളേജ് വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട ഭാഗത്തു നിന്നും നെടുമങ്ങാടേയ്ക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – തമ്പാനൂർ ഫ്ലൈഓവർ – വഴുതക്കാട് – എസ്.എം.സി – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിൻമൂട് പേരൂർക്കട് വഴി പോകേണ്ടതാണ്.

തമ്പാനൂർ ഭാഗത്തു നിന്നും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലൈഓവർ – കിള്ളിപ്പാലം അട്ടക്കുളങ്ങര – മണക്കാട് അമ്പലത്തറ വഴി പോകേണ്ടതാണ്.

കിഴക്കേകോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ

അട്ടക്കുളങ്ങര- ഈഞ്ചക്കൽ – ചാക്ക വഴി പോകേണ്ടതാണ് • കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട് വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകേണ്ടതാണ്. നോ പാർക്കിംഗ് റോഡുകൾ

ദേവസ്വംബോർഡ്-നന്തൻകോട് കോർപ്പറേഷൻ പോയിന്റ് പബ്ലിക്ക് ലൈബ്രറി-നന്തൻകോട് ആർബിഐ-ബേക്കറി

ബേക്കറി ജംഗ്ഷൻ അണ്ടർ പാസേജ് ആശാൻ സ്ക്വയർ ഫ്ലൈഓവർ ജീവി രാജ – പി എം ജി

കവടിയാർ – വെള്ളയമ്പലം – മ്യൂസിയം – പാളയം സ്റ്റാച്യു – ആയുർവേദകോളേജ് – കിഴക്കേകോട്ട – അട്ടക്കുളങ്ങര

ഓവർബ്രിഡ്ജ് – തമ്പാനൂർ – ചൂരക്കാട്ട് പാളയം കപാലം

അട്ടകുളങ്ങര റോഡ് വെട്ടിമുറിച്ചകോട്ട – വാഴപ്പള്ളി മിത്രാനന്ദപുരം -പടിഞ്ഞാറേകോട്ട-ഈഞ്ചക്കൽ റോഡ്

വാഹന പാർക്കിംഗ് സ്ഥലങ്ങൾ

കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, കോമ്പൗണ്ട്, കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് സംസ്കൃത കോളേജ്, വഴുതയ്ക്കാട് വിമൻസ് കോളേജ് , സംഗീത കോളേജ് , സെന്റ് ജോസഫ് സ്കൂൾ , ഫോർട്ട് ഹൈസ്കൂൾ, ഗവ. ബോയ്സ് & ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ, എസ് എം വി സ്കൂൾ ഗ്രൗണ്ട്, ആർട്ട്സ് കോളേജ് , ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ്, എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തിരികെ പോകാൻ തടസമുണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതും, പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പക്കേണ്ടതുമാണ്.

നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗത്തു നിന്നും വരുന്ന ആംബുലൻസുകൾ ശാസ്തമംഗലം -ഇടപഴിഞ്ഞി എസ്.എംസി വഴുതക്കാട്-ബേക്കറി ജംഗ്ഷൻ-അണ്ടർപാസേജ്-ജനറൽ ഹോസ്പിറ്റൽ പാറ്റൂർ-പള്ളിമുക്ക് കുമാരപുരം വഴി പോകേണ്ടതാണ്.

എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾ കഴക്കൂട്ടം -കോവളം ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്.
പൊതുജനങ്ങൾക്ക് 9497930055, 9494987001, 9494987002, 9497990005, 9497990006 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണെന്നും പോലീസ് അറിയിച്ചു.

error: Content is protected !!