തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം കരകയറി ദുർബലമായെങ്കിലും സംസ്ഥാനത്ത് ഇന്നും മഴ തുടരും . കാലവർഷക്കാറ്റ് സജീവമായതിനെ തുടർന്ന് അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലും കാലവർഷം ശക്തമായതിന്റെ ഭാഗമായുള്ള മഴ ലഭിക്കും. ഇന്നലെയാണ് ന്യൂനമർദം ഒഡിഷക്ക് സമീപം കരകയറി ദുർബലമായത്. ഇന്ന് തെക്കൻ, മധ്യ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.