ബോണക്കാടിന് ആവേശമായി സ്റ്റേ ബസ് വീണ്ടുമെത്തി

കഴിഞ്ഞ മാസം മന്ത്രിമാരായ കെ. എൻ. ബാലഗോപാലും വി. ശിവൻകുട്ടിയും ബോണക്കാട് സന്ദർശിച്ചിരുന്നു. ജി. സ്റ്റീഫൻ എം എൽ എ മുൻകയ്യെടുത്താണ് ബോണക്കാട് ലയങ്ങളിൽ താമസിക്കുന്നവരുടെ അരികിലേക്ക് മന്ത്രിമാരെ കൊണ്ടു പോയത്.

അവിടത്തെ താമസക്കാരോടൊപ്പം ഏറെ നേരം ചെലവഴിച്ചാണ് മന്ത്രിമാർ അന്നു മടങ്ങിയത്. തങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന കെ എസ് ആർ ടി സിയുടെ ഒരു സ്റ്റേ ബസ് ഇപ്പോഴില്ലന്നും അതു പു:നസ്ഥാപിച്ചു നൽകണമെന്നുമുള്ള ആവശ്യം നാട്ടുകാർ മന്ത്രിമാർക്കു മുന്നിൽ അവതരിപ്പിച്ചു. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നുറപ്പു നൽകിയാണ് മന്ത്രിമാർ അന്നു ബോണക്കാടുനിന്നും മടങ്ങിയത്. ദിവസങ്ങൾക്കു ശേഷം ആ വാക്ക് കൃത്യമായും പാലിയ്ക്കപ്പെട്ടു. ബോണക്കാടു നിവാസികളിൽ ആവേശം നിറച്ച് അവരുടെ സ്വന്തം സ്‌റ്റേ ബസ് വീണ്ടുമെത്തി. ബോണക്കാടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യയാത്രക്ക് പുലർച്ചെ ആറരക്ക് പച്ചക്കൊടി വീശാൻ ജി.nസ്‌റ്റീഫൻ എം എൽ എ തന്നെയെത്തി.

വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, മറ്റു ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും ചടങ്ങിൽ എം എൽ എ ക്കൊപ്പം സന്തോഷത്തിൽ പങ്കാളികളാകാനുമെത്തി.

Web Desk

Recent Posts

ഉഷ്ണ തരംഗ സാഹചര്യം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6…

4 days ago

ഏഷ്യയിലെ മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്

ട്രിപ്പ് അഡൈ്വസറിന്റെ ഇന്ത്യയിലെയും ഏഷ്യയിലെയും മികച്ച ആഡംബര ഹോട്ടല്‍ അവാര്‍ഡുകള്‍ മൂന്നാര്‍ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക്. മൂന്നാര്‍: ട്രിപ്പ്…

4 days ago

മരണമടഞ്ഞയാളിന് തപാല്‍ വോട്ട്: കോണ്‍ഗ്രസ് പരാതി നല്‍കിയ ബിഎല്‍ഒ, ഇആര്‍ഒ മാര്‍ക്കെതിരെ നടപടി വേണം

തിരുവനന്തപുരം: മരണമടഞ്ഞവരുടെ പേരില്‍ 'വീട്ടില്‍ വോട്ട് ' ചെയ്യാന്‍ നടന്ന ശ്രമത്തെ കോണ്‍ഗ്രസ് തടഞ്ഞു. തിരുവനന്തപുരം അസംബ്ലി നിയോജക മണ്ഡലത്തിലെ…

2 weeks ago

പന്ന്യൻ രവീന്ദ്രൻ ആർക്കും സമീപിക്കാവുന്ന വ്യക്തി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരത്തിന്റെ വികസന കാര്യത്തിൽ ഒന്നും ചെയ്യാത്തവരാണ് യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി…

4 weeks ago

ലോക്സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ ഓഫീസ് വിവരങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു നീരീക്ഷകരുടെയും ക്രമസമാധാന ചുമതലയുള്ള പോലീസ് നിരീക്ഷകന്റെയും ഓഫീസുകൾ പ്രവർത്തനം തുടങ്ങി.…

4 weeks ago

കേരളത്തിൽ നാളെ (April 10) ചെറിയ പെരുന്നാൾ

മലപ്പുറം പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത…

4 weeks ago