ബ്രഹ്മകുമാരീസ് 50-വാർഷികം കേരള ഗവർണർ ഉദ്ഘാടനം ചെയ്തു. പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സേവന പ്രവർത്തനങ്ങളുടെ 50-വാർഷികവും, തിരുവനന്തപുരം ജില്ലയിലെ ആസ്ഥാനമായ പള്ളിച്ചൽ ശിവ ചിന്തൻ ഭവൻ്റ് 13-മത് വാർഷികവും, ശാന്തി മഹോത്സവവും കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ദേശീയ അവാർഡ് നേടിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ സോണൽ കൊ-ഓർഡിനേറ്റർ രാജയോഗിനി ബീന ബഹൻജി മെമൻ്റോ നല്കി ആദരിച്ചു. മിനി ബഹൻ സമീപം.
പട്ടം സനിത്ത് കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനൊപ്പം.