Categories: NEWSTRIVANDRUM

സഹകരണ മേഖലയെ തകര്‍ക്കാനാകില്ല, പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കും: മന്ത്രി വി.എന്‍. വാസവന്‍

സാധാരണക്കാരന് താങ്ങായ കേരളത്തിലെ സഹകരണ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും ആര് വിചാരിച്ചാലും ഈ മേഖലയെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ജനകീയാടിത്തറയുള്ള പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ മേഖലയെന്നും സഹകരണ വകുപ്പ് ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. താത്കാലികമായി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ പറ്റിയ നേതൃത്വവും അതിന് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാരും ഇവിടെയുണ്ട്. സഹകരണ മേഖലയിലുണ്ടായ ചില പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

കാര്‍ഷിക മേഖലയുമായി സഹകരിച്ച് സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ – നഗര മേഖലകളില്‍ വന്ന ഗുണപരമായ മാറ്റങ്ങള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ഏത് പ്രശ്‌നങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് ഓടിയെത്താന്‍ പറ്റുന്ന ഇടങ്ങളിലൊന്നാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സാധാരണക്കാരില്‍ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നന്മക്കായി ഉപയോഗിക്കുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ വായ്പ കിട്ടാക്കടമായി ഒടുവില്‍ എഴുതിത്തള്ളുകയാണ്. രണ്ടരലക്ഷം കോടിയുടെ നിക്ഷേപമാണ് നിലവില്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും നിക്ഷേപകന് നഷ്ടമാകില്ല. ഏതെങ്കിലും ബാങ്കിന് പ്രതിസന്ധിയുണ്ടായാല്‍ അത് പരിഹരിക്കാനും അത്തരം വീഴ്ചകള്‍ തടയാനുമുള്ള ഭേദഗതികള്‍ ഉള്‍പ്പെട്ട സഹകരണ ഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ട്. ഇത് ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകുന്നതോടെ സഹകരണ മേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയും. 56 ഭേദഗതികള്‍ ഉള്‍പ്പെടുന്ന ബില്‍ നിയമമാകുന്നതോടെ സഹകരണ സ്ഥാപനങ്ങളില്‍ കൃത്യമായ ഓഡിറ്റിംഗ് കൊണ്ടുവരാനും പുനരുദ്ധാരണ നിധി രൂപീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സഹകരണ സംരക്ഷണ സദസുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ‘കേരള വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ സംവാദവും നടത്തി. ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ വി.ജോയ്, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, സഹകരണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

News Desk

Recent Posts

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

2 hours ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

4 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

4 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

5 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

5 hours ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago