സാസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ആറുമാസത്തെ വാസ്തുശാസ്ത്ര ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെയും ഒരു വര്‍ഷത്തെ ചുമര്‍ച്ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെയും പുതിയ ബാച്ച് തിരുവനന്തപുരത്ത് നവംബര്‍ മാസം ആരംഭിക്കുന്നു. വാസ്തുശാസ്ത്ര കോഴ്‌സിന് ഐ.റ്റി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.റ്റി.ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ്, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. ആകെ 50 സീറ്റുകളുണ്ട്.ചുമര്‍ചിത്രകലയിലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 25 സീറ്റുകള്‍. എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്. ഇരുകോഴ്‌സുകള്‍ക്കും 25,000 രൂപയും ജി.എസ്.ടിയുമാണ് കോഴ്‌സ് ഫീസ്. അപേക്ഷാ ഫീസ് 200 രൂപ. താത്പര്യമുള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള പത്തനംതിട്ട പിന്‍ 689533 എന്ന വിലാസത്തിലോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ ഒക്ടോബര്‍ 25നകം അപേക്ഷിക്കാവുന്നതാണെന്ന് കോഴ്സ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2319740, 7034249122, 9605046982.
നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…