കേരളീയം ഓൺലൈൻ മെഗാ ക്വിസ് രജിസ്ട്രേഷൻ കാൽലക്ഷം കടന്നു

കേരളീയം മഹോത്സവത്തിന്റെ ഭാഗമായ മെഗാ ഓൺലൈൻ ക്വിസിൽ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ മുഴുവൻ സ്‌കൂൾ, കോളജ് വിദ്യാർഥികളെയും പങ്കെടുപ്പിച്ച് അറിവിന്റെ ഉത്സവമാക്കാനുള്ള ഒരുക്കവുമായി വിദ്യാഭ്യാസവകുപ്പും കേരളീയം സംഘാടകരും. അറിവിന്റെ മലയാളി സംഗമം ഓൺലൈനായി ഒരുക്കുന്ന കേരളീയം മെഗാ ക്വിസിന്റെ ഇതുവരെയുള്ള ആകെ രജിസ്ട്രേഷൻ കാൽലക്ഷം കടന്നു. പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാനുള്ള അപൂർവനേട്ടത്തിലേക്കാണ് കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ആവേശം നീങ്ങുന്നത്.
നിയമസഭാ മണ്ഡലത്തിലെ സ്‌കൂളുകളിലെയും കോളജുകളിലെയും എല്ലാ ക്ലാസുകളിലെയും എല്ലാ കുട്ടികളെയും ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ അധ്യാപകരുടെയും യോഗം ഓൺലൈനായി ചേർന്നുവെന്ന് കാട്ടാക്കട മണ്ഡലത്തിലെ എം.എൽ.എയും കേരളീയം പ്രോഗ്രാം സമിതി അധ്യക്ഷനുമായ ഐ.ബി. സതീഷ് എം.എൽ.എ. പറഞ്ഞു. 1001 വിദ്യാർഥികൾ പങ്കെടുക്കുന്ന കേരളീയഗാനം കേരളീയത്തിന്റെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിൽ അവതരിപ്പിക്കുമെന്നും  അദ്ദേഹം അറിയിച്ചു.
 ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം. കേരളീയം വെബ്‌സൈറ്റിലൂടെയും (keraleeyam.kerala.gov.in )ക്യൂആർ കോഡ് സ്‌കാൻ ചെയ്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 19ന്
ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ്  മത്സരം നടക്കുന്നത്. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം.
 രജിസ്റ്റർ ചെയ്യുന്നവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
കേരളീയം വെബ്‌സൈറ്റ്: (keraleeyam.kerala.gov.in)

News Desk

Recent Posts

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

നം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക്…

1 hour ago

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

3 hours ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

4 hours ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

4 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

4 hours ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago