നാടകീയ നീക്കങ്ങളുമായി കേരള ഗവര്‍ണര്‍

KERALA NEWS POPULAR STORIES

നാടകീയ നീക്കങ്ങളുമായി കേരള ഗവര്‍ണര്‍. പോലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലൂടെ ഇറങ്ങി നടന്നു. 40 മിനിറ്റോളം വഴിയില്‍ കണ്ടവരോടു സംസാരിക്കുകയും കടയില്‍ കയറി ഹല്‍വ കഴിക്കുകയും കുട്ടികളെ ചേര്‍ത്തു നിര്‍ത്തുകയും ഫോട്ടോയ്ക്കു പോസു ചെയ്യുകയും ചെയ്തു.

കാലിക്കട്ട് സര്‍വകലാശാലയിലെ എസ്എഫ്ഐയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇഎംഎസ് പഠനകേന്ദ്രവും സന്ദര്‍ശിച്ചു. അവിടെ ജീവനക്കാരോട് ഒരു നിമിഷം സംസാരിച്ചശേഷമാണു കോഴിക്കോട് നഗരത്തിലേക്കു തിരിച്ചത്.

സുരക്ഷ ആവശ്യമില്ലെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും വന്‍ പോലീസ് സന്നാഹം ഒപ്പമുണ്ട്. കേരള പോലീസ് മികച്ച സേനയാണെന്നും എസ്എഫ്ഐക്കാരെക്കൊണ്ട് അക്രമങ്ങള്‍ ചെയ്യിക്കുന്നതു മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഉച്ചയ്ക്കു ഗസ്റ്റ് ഹൗസിലെത്തി ഗവര്‍ണര്‍ വിശ്രമിച്ചു.