കുട്ടികളില്‍ സാമ്പത്തിക ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന് തുടക്കം കുറിച്ച് മൺവിള ഭാരതീയ വിദ്യാഭവന്‍. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ ബാലകൃഷ്ണൻ ഐഎഎസ് (Rtd.) ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഭാവിജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശാസ്ത്രീയ പരിശീലനം ആവശ്യമാണെന്നും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ കുട്ടികള്‍ക്കും ധാരാളം സംഭാവനകള്‍ നല്കാന്‍ കഴിയുമെന്നും ക്ലാസിന് നേതൃത്വം നല്‍കിയ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഡോക്ടർ ബൈജു രാമചന്ദ്രൻ FCS അഭിപ്രായപ്പെട്ടു.
മൺവിള ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീമതി രാധ വിശ്വകുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീനിവാസൻ ഐ എ എസ് (Rtd) അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ഡയറക്ടർ ഡോക്ടർ ജി എൽ മുരളീധരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി വീണ സാംക്കുട്ടി, അധ്യാപിക ശ്രീമതി രേഖ എസ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…