കുട്ടികളില്‍ സാമ്പത്തിക ശീലം വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി മൺവിള ഭാരതീയ വിദ്യാഭവന്‍

കുട്ടികളില്‍ സാമ്പത്തിക ശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന് തുടക്കം കുറിച്ച് മൺവിള ഭാരതീയ വിദ്യാഭവന്‍. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ചെയർമാൻ ശ്രീ ബാലകൃഷ്ണൻ ഐഎഎസ് (Rtd.) ഇൻവെസ്റ്റ്മെന്റ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഭാവിജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താന്‍ ശാസ്ത്രീയ പരിശീലനം ആവശ്യമാണെന്നും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ കുട്ടികള്‍ക്കും ധാരാളം സംഭാവനകള്‍ നല്കാന്‍ കഴിയുമെന്നും ക്ലാസിന് നേതൃത്വം നല്‍കിയ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ഡോക്ടർ ബൈജു രാമചന്ദ്രൻ FCS അഭിപ്രായപ്പെട്ടു.

മൺവിള ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീമതി രാധ വിശ്വകുമാർ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര സെക്രട്ടറി ശ്രീനിവാസൻ ഐ എ എസ് (Rtd) അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര ഡയറക്ടർ ഡോക്ടർ ജി എൽ മുരളീധരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി വീണ സാംക്കുട്ടി, അധ്യാപിക ശ്രീമതി രേഖ എസ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!