ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍

ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ”ടീ ബി മീറ്റ്”, 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍ കോട്ടയം കുമരനല്ലൂര്‍ ‘ഐത്തോസ’ കണ്‍വെന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നു.

കേരളത്തിലെ കമേഴ്സ്യല്‍ ബാങ്കുകളില്‍ പ്രവര്‍ത്തിക്കുന്നവരും വിരമിച്ചവരുമായ ജീവനക്കാരും കുടുംബാംഗങ്ങളും ഒത്തുകൂടുന്ന സാംസ്കാരികകൂട്ടായ്മയില്‍ 250 ലേറെ പേര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുത്തുവരുന്നു.

സ്വന്തം കൃതികള്‍, കലാവസ്തുക്കള്‍, കാര്‍ഷികവിഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ”ടാബെക്സ് 2024”എന്ന പ്രദര്‍ശനശാല, ഇന്‍സ്റ്റലേഷന്‍സ്, ഷോര്‍ട്ട്ഫിലിംമേള, കുട്ടികളുടെ പെയിന്റിംഗ് ക്യാമ്പ് എന്നിവ ഈ വര്‍ഷത്തെ ‘ടീബി മീറ്റിന്റെ” സവിശേഷതകളായിരിരിക്കും. എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെയ്സ്ബുക്ക് കൂട്ടായ്മയായി പ്രവര്‍ത്തിച്ചുതുടങ്ങിയ ”ടാലന്റഡ് ബാങ്കേഴ്സ്” എന്ന സാംസ്കാരികവേദിയുടെ ആദ്യമുഖാമുഖപരിപാടി തൃശൂരില്‍ നടന്നത് വന്‍വിജയമായി മാറി. തുടര്‍ന്ന് ആലുവയിലും വാര്‍ഷികസമാഗമം നടന്നു. തുടർന്ന് കൊല്ലം, കോഴിക്കോട് സംഗമത്തിന് ശേഷമുള്ളതാണ് കോട്ടയം മീറ്റ്.
2020ല്‍ ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

എല്ലാ വര്‍ഷവും മെയ്മാസത്തിലെ രണ്ടാംശനിയാഴ്ചയുംഞായറാഴ്ചയും ചേര്‍ന്ന ദ്വിദിന സാംസ്കാരികസംഗമവേദിയായി ഇതിനകം കേരളത്തിലെ ബാങ്ക് ജീവനക്കാരുടെ ഈ കൂട്ടായ്മ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രോഗ്രാം ഷെഡ്യൃളിംഗ് പൂര്‍ത്തിയായി. ടീബി കള്‍ച്ചറല്‍ സൊസെെറ്റിയിലെ
അംഗങ്ങള്‍ക്കു മാത്രമായി പ്രവേശനം നിയന്ത്രിതമായിരിക്കും.അംഗത്വമെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.talentedbankers.org എന്ന വെബ്സെെറ്റ് സന്ദര്‍ശിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു.

അനില്‍ ഉണ്ണിത്താന്‍
(പ്രസിഡന്റ്)
ആര്‍. സ്വപ്നരാജ്
(സെക്രട്ടറി)

error: Content is protected !!