പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് നിർമാണം തുടങ്ങി

നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് യാഥാർഥ്യമാകുന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒരിക്കലും സാധ്യമല്ലെന്ന്  പ്രചാരണം നടത്തിയ ഒരു റോഡാണ് ഇന്ന് മികച്ച നിലവാരത്തോടെ യാഥാർഥ്യമാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു .പുതിയ റോഡുകളും റോഡ് നവീകരണവും നാടിന് അനിവാര്യമാണ്. പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡ്  തിരുവനന്തപുരം നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാർഗമായി മാറുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നഗരവത്ക്കരണം വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴക്കൂട്ടം മണ്ഡലത്തിൽ ആക്കുളത്തെ ഗ്ലാസ്‌ ബ്രിഡ്ജ് ഉൾപ്പെടെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ ഉടൻ നടപ്പിലാക്കും. ശ്രീകാര്യം മേൽപ്പാലം കൂടി വരുന്നതോടെ നഗരത്തിലെ ഏറെ നാളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മുതൽ ടെക്നോപാർക്ക്, സമീപപ്രദേശങ്ങൾ ഉൾപ്പെടെയുള്ളിടത്ത് മികച്ച നിലവാരത്തിലുള്ള റോഡുകൾ, ഫൂട്ട് പാത്ത്, ഡ്രെയിനേജ്, സോളാർ സ്ട്രീറ്റ് ലൈറ്റ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി 97 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

സ്പെഷ്യൽ ചെക്കിങ് ടീം  45 ദിവസം കൂടുമ്പോൾ എല്ലാ ജില്ലകളിലൂടെയും  സഞ്ചരിച്ച് റോഡുകൾ, പാലങ്ങൾ, ജംഗ്ഷൻ ഇമ്പ്രൂവ്മെന്റ്,  റോഡ് പരിപാലനം, കെട്ടിട പരിപാലനം തുടങ്ങിയവ പരിശോധിക്കുന്ന സംവിധാനം സംസ്ഥാനത്ത് ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

കടകംപള്ളി വില്ലേജിലെ പേട്ട -ആനയറ -ഒരു വാതിൽകോട്ട റോഡ് നവീകരണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും സ്ഥലമെടുപ്പിന് മാത്രം 98 കോടി രൂപയും  നിർമാണം പ്രവർത്തനങ്ങൾക്ക് 45 കോടി രൂപയുമാണ് വിനിയോഗിച്ചിരിക്കുന്നത്. 14 മീറ്റർ വീതിയിൽ ഡ്രെയിനേജ്, സ്വിവറേജ്, സിറ്റി ഗ്യാസ്,കുടിവെള്ളവിതരണം, ബസ് ബേ എന്നീ സംവിധാനങ്ങൾ കോർത്തിണക്കി ആധുനികരീതിയിലുള്ള നിർമാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കടകംപള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കടകംപള്ളി വാർഡ് കൗൺസിലർ പി. കെ ഗോപകുമാർ, മുൻ മേയർ കെ. ശ്രീകുമാർ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാ ദേവി,ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

News Desk

Recent Posts

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ്…

4 hours ago

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

3 days ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

3 days ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

3 days ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

3 days ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

3 days ago