തിരുവല്ല : കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ അനുസ്മരണം ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. സാമ്രാജ്യത്വം പുതിയ രൂപത്തിലും ഭാവത്തിലും പിടിമുറുക്കുകയും ഫാഷിസ്റ്റ് ശക്തികൾ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സമഗ്രാധിപത്യം പുലർത്തുകയും ചെയ്യുന്ന ഇക്കാലത്ത് മുഖ്യധാര ഇടതുപക്ഷ കക്ഷികൾ അകത്ത് വലതുപക്ഷമായി മൂലധനശക്തികളുമായി സന്ധി ചെയ്യുകയാണ്.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും ശക്തമായ നിലപാടും ഉയർത്തിപ്പിടിച്ച വേണു സഖാവിന്റെ സാന്നിധ്യവും നേതൃത്വവും ആവശ്യമുള്ള ഇക്കാലത്ത് അദ്ദേഹം നയിച്ച വഴിയിലൂടെ ഉറച്ച പോരാട്ടവീര്യവുമായി മുന്നോട്ടു പോവുക എന്നതാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ട കർത്തവ്യം എന്ന് അദ്ദേഹം പറഞ്ഞു.
ജെ പി എസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് ജോർജ്ജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഫിലിപ്പ് എൻ തോമസ്, ഡോ. സൈമൺ ജോൺ, കവിയൂർ ശിവപ്രസാദ്, അഡ്വ. ഒ ഹാരിസ്, അഡ്വ. പി ജി പ്രസന്നകുമാർ, ജെയിംസ് കണ്ണിമല, എസ് രാജീവൻ, റെജി മലയാലപ്പുഴ,
അഡ്വ. ടി എച്ച് സിറാജുദ്ദീൻ, ബാബു കുട്ടൻചിറ, അനിൽകുമാർ കെ ജി, ഡോ.എസ് അലീന, ഏകലവ്യൻ ബോധി, അജികുമാർ കറ്റാനം, ബിനു ബേബി, തുടങ്ങിയവർ പ്രസംഗിച്ചു. ഡോ അലക്സ്, അഡ്വ. ഇ എൻ ശാന്തിരാജ്, മുരുകേഷ് നടക്കൽ, ഷെൽട്ടൻ റാഫേൽ, എസ് രാധാമണി, മിനി കെ ഫിലിപ്പ്, എൻ കെ ബിജു, ബിജു കുഴിയുഴത്തിൽ, രാജ്കുമാർ, രതീഷ് രാമകൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…
കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച് സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ്…
സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ്…
നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട്…