തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കാസ്പിനു കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്ലസ് ടു (സയൻസ്), അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള കാർഡിയോ വാസ്‌കുലാർ ടെക്‌നോളജിയിൽ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 45 വയസിനുമിടയിൽ.
ഗവ: മെഡിക്കൽ കോളേജ്/സംസ്ഥാന സർക്കാരിനു കീഴിലുള്ള മറ്റ് ആശുപത്രികൾ/ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (പ്രതിരോധ മന്ത്രാലയം/ റെയിൽവേ/ഇ.എസ്.ഐ) എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം അല്ലെങ്കിൽ അംഗീകൃത സ്വകാര്യ സ്ഥാപനത്തിൽ നിന്നും അഞ്ച് വർഷത്തിൽ കുറയാതെയുള്ള (മാസത്തിൽ കുറഞ്ഞത് 50 പ്രൊസീജിയേഴ്സ്) പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ജൂൺ 28 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. മേൽ പരാമർശിച്ചയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്തപക്ഷം കുറഞ്ഞ പ്രവൃത്തി പരിചയം ഉളള ഉദ്യോഗാർത്ഥികളെയും പരിഗണിക്കും.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…